Kerala News

ചൂട് കൂടും, ജാഗ്രത വേണം; സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഫെബ്രുവരി 10, തിങ്കൾ) ഉയർന്ന താപനിലയ്ക്കുള്ള മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കി. അധിക ചൂട് നേരിടുന്നതിനായി ജാഗ്രത പാലിക്കണമെന്നും, ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പൊതുജനങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *