Kerala News

മൂന്നാറിലും കോന്നിയിലും ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക; സംസ്ഥാനത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് (യു.വി.) വികിരണതോത് ഉയരുന്ന സാഹചര്യത്തിൽ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മൂന്നാർ, കോന്നി ഉൾപ്പെടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ പ്രകാരം ഇവിടങ്ങളിൽ യു.വി. ഇൻഡക്സ് 8 ആയി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കൊട്ടാരക്കര (കൊല്ലം), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), ഒല്ലൂർ (തൃശ്ശൂർ), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം), ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനാട്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ സൂര്യപ്രകാശം ശക്തമായ സമയങ്ങളിൽ പുറത്തിറങ്ങുന്നത് Read More…

Kerala News

കടുത്ത വേനല്‍ച്ചൂട്; ഉച്ചയ്ക്ക് നിര്‍ബന്ധിത വിശ്രമം, ജോലിസമയം പുനഃക്രമീകരണം

സംസ്ഥാനത്ത് വേനല്‍ച്ചൂട് ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് പുറംപ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ നിര്‍ബന്ധിത വിശ്രമം അനുവദിച്ച് ലേബര്‍ കമ്മീഷണറേറ്റ് ഉത്തരവിട്ടു. ഫെബ്രുവരി 13 മുതല്‍ മേയ് 20 വരെ പ്രാബല്യത്തിലുള്ള പുതിയ ക്രമീകരണപ്രകാരം, ആകെ ജോലി സമയം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ എട്ട് മണിക്കൂറായി പരിമിതപ്പെടുത്തും. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രഭാത ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കണം; ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റ് 3ന് ശേഷമേ ആരംഭിക്കാവൂ. സമുദ്രനിരപ്പില്‍ Read More…

Kerala News

സംസ്ഥാനത്ത് കനത്ത ചൂട്; സൂര്യാഘാതവും കാട്ടുതീയും ഒഴിവാക്കാൻ ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന താപനില സൂര്യാഘാതം, സൂര്യതാപം, നിർജലീകരണം എന്നിവയ്ക്ക് വഴിവെക്കാമെന്നതിനാൽ എല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ആരോഗ്യ സംരക്ഷണത്തിന് നിർദേശങ്ങൾ തീപിടിത്തത്തിനും കാട്ടുതീയ്ക്കും ജാഗ്രത മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടിത്ത സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തി സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കണം. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും കാട്ടുതീ ഒഴിവാക്കാൻ പ്രത്യേക Read More…

Kerala News

വെന്തുരുകി കേരളം: കണ്ണൂരിൽ 37°C; പല ജില്ലകളിൽ 35 കടന്നു, ജാഗ്രത നിർദേശം

തിരുവനന്തപുരം: കടുത്ത ചൂട് തുടരുന്ന കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില കണ്ണൂരിൽ 37 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടുപ്രകാരം എറണാകുളം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ പകൽ താപനില 35 ഡിഗ്രിയിലേക്ക് ഉയർന്നു. ഏറ്റവും കുറഞ്ഞ പകൽ താപനില 31 ഡിഗ്രി തിരുവനന്തപുരത്തും രാത്രി താപനില 20 ഡിഗ്രിയായി പുനലൂരിലുമാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 17 വരെ സംസ്ഥാനത്ത് പൊതുവെ വരണ്ട കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൂട് Read More…

Kerala News

കേരളത്തിൽ കനത്ത ചൂട് മുന്നറിയിപ്പ്: പകൽ താപനില 4 ഡിഗ്രി വരെ ഉയരാൻ സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിലെ ഒരു ജില്ലയിലും മഴയ്ക്ക് സാധ്യതയില്ല. രാത്രിയിലും പുലർച്ചെയിലും ചെറിയ തണുപ്പ് അനുഭവപ്പെടുമ്പോഴും പകൽ സമയങ്ങളിൽ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ അധിക താപനില കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന താപനില കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പകൽ 11 മുതൽ 3 Read More…

Kerala News

മൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേക്ക്; താപനില ഒരു ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു

തൊടുപുഴ: ഒരിടവേളക്കുശേഷം മൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേക്ക്. ചെണ്ടുവരയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ കുറഞ്ഞ താപനിലയായ ഒരു ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സൈലന്റ് വാലി, നല്ലതണ്ണി എന്നിവിടങ്ങളിലും കടുത്ത തണുപ്പ് അനുഭവപ്പെട്ടു. മൂന്ന് ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ പ്രദേശങ്ങളിൽ രേഖപ്പെടുത്തിയ താപനില. താപനില താഴ്ന്നതോടെ പ്രദേശത്തെ പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞുപാളികള്‍ രൂപപ്പെട്ടു. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് ചെണ്ടുവരയില്‍ ഡിസംബര്‍ 13-ന് രേഖപ്പെടുത്തിയിരുന്നു. അതിനുശേഷം താപനില ക്രമേണ വര്‍ധിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് ഒരു ഡിഗ്രിയിലേക്ക് Read More…

Kerala News

ഉഷ്ണതരംഗം: ഉരുക്കൾ  നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കും- മന്ത്രി ജെ. ചിഞ്ചു റാണി

ഉഷ്ണതരംഗം മൂലം ഉരുക്കൾ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യാൻ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർദേശം നൽകി. സംസ്ഥാനം ഒട്ടാകെ വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ- ക്ഷീരവികസന മേഖലയിലെ ഓൺലൈനായി കൂടിയ ഉന്നതതല ഉദ്യോഗസ്ഥരുടെ  അവലോകന യോഗത്തിൽ സംസാരിയ്ക്കുകയായിരുന്നു മന്ത്രി. മൃഗസംരക്ഷണ വകുപ്പിലെ ജില്ലാ മൃഗസംരക്ഷണഓഫീസർമാരും ക്ഷീരവികസന വകുപ്പിലെ ജില്ലാതല ഓഫീസർമാരും മിൽമയുടെ മൂന്നു മേഖലകളിലെയും ചെയർമാന്മാരും യോഗത്തിൽ പങ്കെടുക്കുകയും  വിവിധ ജില്ലകളിലെ സാഹചര്യം വിശദീകരിയ്ക്കുകയും ചെയ്തു. ഉഷ്ണതരംഗം മൂലം വിവിധ Read More…

Kerala News

കത്തുന്ന ചൂടിനാശ്വാസം; വരുന്നു വേനല്‍ മഴ, സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിലായി വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, തൃശൂര്‍ ജില്ലകളിലുമാണ് ശക്തമായ മഴ കണക്കിലെടുത്ത് അലര്‍ട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ എന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ഇന്നും Read More…

Kerala News

കൊടും ചൂട് തുടരും: താപനില മൂന്നുഡിഗ്രി വരെ ഉയരാന്‍ സാധ്യത, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില വര്‍ധിക്കാനാണ് പ്രവചനം. മലയോര മേഖലകളിലൊഴികെ നാളെ വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയുണ്ടായേക്കും. ഉയർന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് രേഖപ്പെടുത്താം. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി Read More…

Kerala News

ചൂട് കുറയില്ല; താപനില 4 ഡിഗ്രി വരെ ഉയരാം; 10 ജില്ലകളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമ്പോൾ 10 ജില്ലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇടത്തരം മഴയ്ക്കും എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നലോടുകൂടിയ മഴയും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റുമുണ്ടാകുമെന്നാണു പ്രവചനം. അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ താപനില സാധാരണയെക്കാൾ 2-4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും കാലാവസ്ഥാ വിദഗ്ദ്ധർ Read More…