ബെംഗളൂരു: കർണാടക സർക്കാരിന്റെ അതിപ്രതീക്ഷയുള്ള ക്വിൻ സിറ്റി പദ്ധതി, 2,000 ഏക്കറിലായി ഒരു സമാന്തര നഗരമായി ഉയരാനൊരുങ്ങുന്നു. നോളജ്, ഹെൽത്ത്, ഇന്നൊവേഷൻ, ഗവേഷണം എന്നിവയെ അടിസ്ഥാനമാക്കി ബെംഗളൂരുവിന് സമാന്തരമായി ഈ നഗരം കേരളത്തിന്റെയും രാജ്യത്തിന്റെയും വളർച്ചാ കേന്ദ്രമാകും.
40,000 കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ പദ്ധതി, ബെംഗളൂരുവിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ദൊഡ്ഡബല്ലാപൂരിൽ നടപ്പാക്കുന്നു. 80,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കർണാടക മന്ത്രി എം.ബി. പാട്ടീൽ വ്യക്തമാക്കി.
ലൈഫ് സയൻസസ്, സെമികണ്ടക്ടറുകൾ, എയ്റോസ്പേസ്, ഫ്യൂച്ചർ മൊബിലിറ്റി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, ആഗോള ആശുപത്രികൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുടെ പ്രാധാന്യത്തോടെയാണു നഗരം വികസിപ്പിക്കുന്നത്.
500,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ നഗരത്തിൽ 465 ഏക്കറിലായി സോളാർ ഫാം ഉൾപ്പെടും, 0.69 ദശലക്ഷം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ക്വിൻ സിറ്റി, ഏഷ്യയിലെ പ്രമുഖ അക്കാദമിക് മെഡിക്കൽ ഹബ്ബായി മാറാൻ ലക്ഷ്യമിടുന്നു.





