Kerala News Politics

പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കും

മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ഇത്തവണ മലപ്പുറത്ത് മത്സരിക്കും. കുഞ്ഞാലിക്കുട്ടി മത്സരിച്ചിരുന്ന വേങ്ങര മണ്ഡലത്തില്‍ പുതിയ മത്സരാര്‍ത്ഥിയെ ആണ് പരിഗണിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കുഞ്ഞാലിക്കുട്ടി തൻ്റെ തട്ടകമായ മലപ്പുറത്ത് മത്സരിക്കാന്‍ തിരിച്ചെത്തുന്നത്. മലപ്പുറം നിയോജകമണ്ഡലത്തിലാണ് മുസ്ലിം ലീഗിൻ്റെ ജില്ലാ ആസ്ഥാനമെന്നത് വിജയസാധ്യത വര്‍ധിപ്പിക്കും.
തുടര്‍ച്ചയായ മൂന്ന് തവണയും മലപ്പുറം എംഎല്‍എയായ നിലവിലെ സിറ്റിംഗ് എംഎല്‍എ പി ഉബൈദുള്ളക്ക് സീറ്റില്ല. 17 സീറ്റുകളില്‍ മത്സരിക്കേണ്ടവര്‍ ആരെന്ന കാര്യത്തിലും മുസ്ലിം ലീഗ് ധാരണയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *