International News Politics

ഇസ്ഫഹാന്‍ ഫാക്ടറിയില്‍ മിസൈല്‍ ആക്രമണം; 15 മരണം


മധ്യ ഇറാനിലെ ഇസ്ഫഹാന്‍ നഗരത്തിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. വ്യവസായിക മേഖലയിലാണ് ആക്രമണം ഉണ്ടായത്. ഫാക്ടറിക്കുള്ളില്‍ ജോലിയിലേര്‍പ്പെട്ടിരുന്നവരാണ് ആക്രമണത്തില്‍ മരണപ്പെട്ടതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് പിന്നീല്‍ യുഎസ്-ഇസ്രയേല്‍ സൈന്യങ്ങളാണെന്ന് അര്‍ദ്ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 28നാണ് യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണം ഇറാനു നേരെ ഉണ്ടായത്. ആക്രമണം ആരംഭിച്ചതിന് ശേഷം ഏകദേശം 1,444 പേരെങ്കിലും കൊല്ലപ്പെടുകയും, 18,500 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇറാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

സംഘര്‍ഷം ആരംഭിച്ചതു മുതല്‍ ഇറാനിലെ പല സാംസ്‌കാരിക കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. മാര്‍ച്ച് എട്ടിന് ഇസ്ഫഹാനിലെ റഷ്യന്‍ കോണ്‍സുലേറ്റിന് നേരെ ഉണ്ടായ ഷെല്ലാക്രമണത്തില്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്രാ കണ്‍വെന്‍ഷനുകളുടെ നഗ്നമായ ലംഘനമെന്നാണ് ആക്രമണത്തെ കുറിച്ച് മോസ്‌കോ നിശിതമായി വിമര്‍ശിച്ചത്.
പതിനേഴാം നൂറ്റാണ്ടിലെ ഇസ്ഫഹാനിലെ ശ്രദ്ധാകേന്ദ്രമായിരുന്ന നഖ്ഷ്-ഇ ജഹാന്‍ സ്‌ക്വയര്‍, യുനെസ്‌കോ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ടെഹ്രാനിലെ ഗോലെസ്ഥാന്‍ കൊട്ടാരം എന്നിവയുള്‍പ്പെടെ 56 മ്യൂസിയങ്ങളും ചരിത്ര സ്ഥലങ്ങളും തകര്‍ന്നിട്ടുണ്ടെന്ന് ഇറാന്‍ സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. ലോക പൈതൃക പട്ടികയിലുള്ള ഇറാനിലെ 29 സ്ഥലങ്ങളില്‍ നാലെണ്ണം ആക്രമണത്തില്‍ ബാധിക്കപ്പെട്ടതില്‍ ആശങ്കയുണ്ടെന്ന് യുനെസ്‌കോ അപലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *