Entertainment India Kerala News

രാഷ്ട്രപതിയിൽ നിന്ന് പത്മ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൌപതി മുർമു പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചു. ഇന്ന് രാഷ്ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർക്കാണ് പത്മ പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.

മലയാളത്തിൻ്റെ മെഗാസ്റ്റാറായ മമ്മൂട്ടി, നടൻ സതീഷ് ഷാ, ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മ, പിന്നണി ഗായിക അൽക്ക യാഗ്നിക്, ടെന്നിസ് ഇതിഹാസം വിജയ് അമൃത് രാജ് എന്നിവർ രാഷ്ട്രപതിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

പൊതുകാര്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് മുൻ സുപ്രീംകോടതി ജഡ്ജി കെടി തോമസിനും സാഹിത്യ-വിദ്യാഭ്യാസ രംഗത്തെ സംഭാവനകൾക്ക് പ്രമുഖ മലയാള മാധ്യമപ്രവർത്തകൻ പി നാരായണനും രാഷ്ട്രപതി പത്മവിഭൂഷൺ സമ്മാനിച്ചു.

അതേസമയം, മമ്മൂട്ടി, അൽക്ക യാഗ്നിക്, അമേരിക്കൻ ഓങ്കോളജിസ്റ്റ് ദത്താത്രേയുഡു നോറി, വിജയ് അമൃത്‌രാജ്, വ്യവസായി എസ് കെ എം മയിലാനന്ദൻ, സാമൂഹിക പ്രവർത്തകനും വിദ്യാഭ്യാസ പ്രവർത്തകനുമായ വെള്ളാപ്പള്ളി നടേശൻ എന്നിവർ പത്മഭൂഷൺ പുരസ്‌കാരമാണ് രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയത്.

കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, പൊതുകാര്യങ്ങൾ, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിലെ വിശിഷ്ട സംഭാവനകൾക്ക് നൽകുന്ന രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിൽ ഒന്നാണ് പത്മ പുരസ്‌കാരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *