കേരളത്തില്‍ 15 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കൊല്ലം ജില്ലകളിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഷിഗെല്ല ബാധിച്ചത് കോഴിക്കോട് ജില്ലയിലാണ്. 8 പേര്‍ക്കാണ് ഇവിടെ ഷിഗെല്ല രോഗം ബാധിച്ചത്. അതെസമയം ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിപ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന 11 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് ഇത്തവണ ഏറ്റവും കൂടുതല്‍ ഷിഗെല്ല രോഗം ബാധിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്ന് മാത്രം 57 പേര്‍ക്കും. വയനാട്ടില്‍ 22 പേര്‍ക്കും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തൃശൂര്‍ 1, ആലപ്പുഴ 3 പേര്‍ക്കുമാണ് ഷിഗെല്ല നിലവില്‍ ബാധിച്ചിരിക്കുന്നത്. നിപ രോഗി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയാണ്.





