Health Kerala Medical News

അല്‍ റീം ഹോട്ടല്‍ ഭക്ഷ്യ വിഷബാധ; ചികിത്സയിലുള്ളവര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

കൊച്ചിയിലെ അല്‍ റീം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. മൂന്ന് പേരുടെ സാമ്പിള്‍ ശേഖരിച്ചതിലാണ് ഷിഗെല്ല ബാക്ടീരിയ കണ്ടെത്തിയത്. ഹോട്ടലിനെതിരെ നോര്‍ത്ത് പോലീസ് കേസെടുത്തു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഹോട്ടല്‍ അടപ്പിച്ചിരുന്നു.ഈ മാസം 10, 11 ദിവസങ്ങളില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 32 പേരെയാണ് ആദ്യ രണ്ട് ദിവസങ്ങളിലായി ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് എട്ട് പേര്‍ കൂടി ആശുപത്രിയില്‍ പ്രവേശിച്ചു. 15 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ നിന്ന് Read More…

Health Kerala Medical News

സംസ്ഥാനത്ത് പിടിമുറുക്കി ഷിഗെല്ല

സംസ്ഥാനത്ത് ഷിഗെല്ല രോഗം പടരുന്നു. വ്യാഴാഴ്ച് ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ നാല് പേര്‍ക്കും പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ മാസം മുതല്‍ കേരളത്തില്‍ 216 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം 294 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. കുടലിനെയാണ് ഷിഗെല്ല ബാക്ടീരിയ ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാവര്‍ക്കും ഈ Read More…

Health Kerala Medical News

സംസ്ഥാനത്ത് ആറ് പേര്‍ക്ക് ഷിഗെല്ല

സംസ്ഥാനത്ത് ആറ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നാല് പേര്‍ക്കാണ് ഷിഗെല്ല ബാധിച്ചത്. മലപ്പുറത്ത് രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം ഇതുവരെയായി 197 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഈ വര്‍ഷം ഇതുവരെയായി 273 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതെസമയം നിപ ബാധിതന്‍ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സ തുടരുകയാണ്.നിപ ബാധിതനുമായി സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന നിരീക്ഷണം പൂര്‍ത്തിയാക്കിയ നാല് പേരെ ക്വാറന്റീനില്‍ നിന്നും ഒഴിവാക്കി.

Health Kerala Medical News

സംസ്ഥാനത്ത് എട്ട് പേര്‍ക്ക് കൂടി ഷിഗെല്ല

സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് ഷിഗെല്ല രോഗം ബാധിച്ചുവെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ മൂന്ന് പേര്‍ക്കും, വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്കും, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലായി ഒരാള്‍ വീതവുമാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെയായി 180 പേര്‍ക്കാണ് ഷിഗെല്ല രോഗബാധ ഉണ്ടായത്. 6 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ഇതുവരെയായി 256 പേര്‍ക്കാണ് ഷിഗെല്ല രോഗം ബാധിച്ചത്. കോഴിക്കോട് നിപ ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ക്വാറന്റീനില്‍ കഴിഞ്ഞിരുന്നയാളെ 21 ദിവസത്തെ നിരീക്ഷണത്തിന് Read More…

Health Kerala Medical News

കേരളത്തില്‍ ആറ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്നും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ, കൊല്ലം ജീല്ലകളില്‍ രണ്ട് പേര്‍ വീതവും, തിരുവനന്തപുരം, വയനാട് ജില്ലകളിലായി ഒരാള്‍ വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ മാസം 172 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറ് മരണവും റിപ്പോര്‍ട്ട് ചെ.്തു. ഈ വര്‍ഷം ഇതുവരെയായി 248പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. അതെസമയം നിപ രോഗബാധയില്‍ നേരിയ ആശ്വാസമുണ്ട്. നിപ റിപ്പോര്‍ട്ട് ചെയ്ത് രണ്ടാഴ്ച കഴിയുമ്പോള്‍ പുതിയ രോഗബാധ ഒന്നും ഉണ്ടാകാത്തത് ആശങ്ക ഒഴിവാക്കിയിട്ടുണ്ട്. Read More…

Health Kerala Medical News

കേരളത്തില്‍ 15 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

കേരളത്തില്‍ 15 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കൊല്ലം ജില്ലകളിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഷിഗെല്ല ബാധിച്ചത് കോഴിക്കോട് ജില്ലയിലാണ്. 8 പേര്‍ക്കാണ് ഇവിടെ ഷിഗെല്ല രോഗം ബാധിച്ചത്. അതെസമയം ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിപ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന 11 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് ഇത്തവണ ഏറ്റവും കൂടുതല്‍ ഷിഗെല്ല രോഗം ബാധിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്ന് മാത്രം 57 Read More…

Health Kerala Medical News

സംസ്ഥാനത്ത് പിടിമുറുക്കി പനി; കോഴിക്കോട് പനി ബാധിച്ച സ്ത്രീ മരിച്ചു

കേരളത്തില്‍ ഇന്നലെ 13,539 പേര്‍ പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സ തേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്തത്. 2734 പേര്‍ക്കാണ് ജില്ലയില്‍ പനി ബാധിച്ചത്. ഇന്നലെ 98 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 303 പേര്‍ ഡെങ്കിപ്പനിയുടെ ലക്ഷങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. എലിപ്പനി ബാധിച്ച് 21 പേരും മലേറിയ ബാധിച്ച് നാല് പേരും ഷിഗെല്ല ബാധിച്ച് 10 പേരും ചികിത്സ തേടി. 39 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഒരാള്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരവും, മൂന്ന് പേര്‍ക്ക് Read More…

Health Kerala Medical News

പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആദ്യ യോഗം നാളെ നടക്കും

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാളെ ആദ്യ യോഗം ചേരും. തിരുവനന്തപുരത്ത് വെച്ചാണ് ഹൈപവര്‍ കമ്മിറ്റിയുടെ യോഗം ചേരുന്നത്. ആരോഗ്യമന്ത്രി കെ മുരളീധരന്‍ ആദ്യ യോഗം ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. ഹൈപവര്‍ കമ്മിറ്റി അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍ എന്നിവര്‍ ആദ്യ യോഗത്തില്‍ പങ്കുചേരും. പകര്‍ച്ചവ്യാധി പ്രതിരോധം, തയ്യാറെടുപ്പ്, നിരീക്ഷണം, ചികിത്സ, ഏകോപനം എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് യോഗം ചേരുന്നത്. ഇന്ന് സംസ്ഥാനത്ത് 10 പേര്‍ക്കാണ് ഷിഗെല്ല ബാധിച്ചത്. കോഴിക്കോട് 3 പേര്‍ക്കും തിരുവനന്തപുരം, Read More…

Health Kerala Medical News

ഷിഗല്ല- മന്ത്രി ഒ. ജെ. ജനീഷിൻ്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു

ജില്ലയിൽ ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മന്ത്രി ഒ. ജെ. ജനീഷിൻ്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. യോഗത്തിൽ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ടി. പി ശ്രീദേവി, മൈക്രോബയോളജി വിഭാഗം ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ വകുപ്പ് അധികൃതർ, ജില്ലാ ലേബർ ഓഫീസർ, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭാ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു. ഹോട്ടലുകൾ, കാറ്ററിംഗ് സർവീസുകൾ തുടങ്ങിയ ഭക്ഷണ വിതരണശാലകളിൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും സംയുക്തമായി Read More…

Health Kerala Medical News

കോഴിക്കോട് 9 വയസുകാരന് ഷിഗെല്ല

കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് തൂണേരിയില്‍ 9 വയസുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പനിയും വയറിളക്കവും ബാധിച്ച കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം ഭേദമായതിനെ തുടര്‍ന്ന് കുട്ടി വീട്ടിലേക്ക് പോയതിന് പിന്നാലെയാണ് പരിശോധന ഫലം വന്നത്. 9 വയസുകാരന്റെ 5 വയസുള്ള അനുജത്തിക്ക് സമാന രോഗലക്ഷണങ്ങളെ തുടര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. കോഴിക്കോട് ജില്ലയില്‍ ഇന്ന് 3 പേര്‍ക്കാണ് ഷിഗെല്ല ബാധിച്ചത്. കുട്ടികളെയാണ് രോഗം ബാധിച്ചിരിക്കുന്നത്. മലേറിയ ബാധിച്ച Read More…