സംസ്ഥാനത്ത് ഇന്നും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ, കൊല്ലം ജീല്ലകളില്‍ രണ്ട് പേര്‍ വീതവും, തിരുവനന്തപുരം, വയനാട് ജില്ലകളിലായി ഒരാള്‍ വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ മാസം 172 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറ് മരണവും റിപ്പോര്‍ട്ട് ചെ.്തു. ഈ വര്‍ഷം ഇതുവരെയായി 248പേര്‍ക്കാണ് രോഗബാധ ഉണ്ടായത്.
അതെസമയം നിപ രോഗബാധയില്‍ നേരിയ ആശ്വാസമുണ്ട്. നിപ റിപ്പോര്‍ട്ട് ചെയ്ത് രണ്ടാഴ്ച കഴിയുമ്പോള്‍ പുതിയ രോഗബാധ ഒന്നും ഉണ്ടാകാത്തത് ആശങ്ക ഒഴിവാക്കിയിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന 15 പേരുടെ പരിശോധനഫലം നെഗറ്റീവാണ്..





