Kerala News Politics

നഗരസഭയിൽ സിപിഎം ഗുണ്ടകൾ അഴിഞ്ഞാടി: കെ സുരേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ് നടന്നതെന്നു ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം അക്രമത്തിൽ പരിക്കേറ്റ നഗരസഭ മേയർ വിവി രാജേഷ് ഉൾപ്പെടെയുള്ള കൗൺസിലർമാരെ മെഡിക്കൽ കോളേജിൽ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയറും ഡെപ്യൂട്ടി മേയറും ഉൾപ്പെടെ ഒമ്പതു ബിജെപി കൗൺസിലർമാരാണ് സിപിഎം ഗുണ്ടകളുടെ ആക്രമണത്തിൽ ഗുരുതരപരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്നത്. മേയറുടെ കാലിനു ഫ്രാക്ചർ സംഭവിച്ചിരിക്കുകയാണ്. ഡെപ്യൂട്ടി മേയറെ തലയ്ക്കു അടിച്ചു. ആസൂത്രിതമായ ഗൂഡലോചനയാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടായത്. കഴിഞ്ഞ 50 വർഷമായി സിപിഎം നടത്തിയ അഴിമതി പുറത്തുവരുന്നതാണ് അവരെ പ്രകോപിപ്പിക്കുന്നത്. തിരുവനന്തപുരത്തിനു ബിജെപി ഭരണത്തിൽ വികസനം വരുമെന്ന് കണ്ടപ്പോൾ സിപിഎമ്മിന് സഹിക്കാനാവില്ല. യുഡിഎഫും ഇപ്പോൾ എൽഡിഎഫിനൊപ്പം ചേർന്നിരിക്കുകയാണ്. ഇതു യുഡിഎഫ് നേതൃത്വം പരിശോധിക്കണം. സിപിഎം അക്രമത്തെ ബിജെപി ശക്തമായി ചെറുത്തു നിൽക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *