Kerala News

വീണ ടി ഇഡിക്ക് മുമ്പില്‍ വീണ്ടും ഹാജരായി


എക്‌സാലോജിക് സിഎംആര്‍എല്‍ മാസപ്പടി കേസില്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകള്‍ വിണ ടി ഇന്ന് വീണ്ടും ഇഡി ഓഫീസില്‍ ഹാജരായി. ഈ മാസം 29ന് ഹാജരാകണമെന്നായിരുന്നു ഇഡി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ അതിന് മുമ്പ് തന്നെ ഓഫീസിലേക്ക് ഇഡി വിളിച്ചു വരുത്തിയെന്നാണ് സൂചന. രണ്ടാം തവണയാണ് മാസപ്പടി കേസില്‍ വിണയെ ഇഡി ചോദ്യം ചെയ്യുന്നത്. എസ്എഫ്‌ഐഒ രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയത്.

2016 മുതല്‍ 2021, കാലയളവ് വരെ 2,78,01,000 രൂപ വീണക്കും കമ്പനിക്കുമായി കരിമണല്‍ കമ്പനിയില്‍ നിന്ന് ഐടി സേവനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. എന്നാല്‍ എക്ലാലോജിക് കമ്പനി കരിമണല്‍ കമ്പനിക്കായി പ്രത്യേക സേവനങ്ങളൊന്നും ചെയ്തിട്ടില്ലെന്നാണ് കമ്പിനിയില്‍ നടത്തിയ ആദ്യ അന്വേഷണത്തില്‍ ന്നിന്നും കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *