വെനസ്വേലയില്‍ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ കരാക്കസിലും ലാ ഗുയ്‌റയിലെ തുറമുഖ നഗരത്തിലുമാണ് നശനഷ്ടങ്ങളുണ്ടായത്. ആയിരത്തിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുമുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് വെനസ്വേലയിലെ ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് രാജ്യത്ത് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. യാരാക്വ പ്രവിശ്യയില്‍ 13.1 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ ഉത്ഭവ കേന്ദ്രം. തുടര്‍ച്ചയായി രണ്ട് ഭൂകമ്പങ്ങള്‍ ഉണ്ടായതാണ് നാശനഷ്ടങ്ങള്‍ വര്‍ധിക്കാനിടയാക്കിയത്.
ഭൂകമ്പത്തെ തുടര്‍ന്ന് വെനസ്വേലയ്ക്ക് അമേരിക്കയും എല്‍ സാല്‍വഡോറും പിന്തുണ പ്രഖ്യാപിച്ചു.
അതെസമയം പ്യൂര്‍ട്ടോ റിക്കോയ്ക്കും വിര്‍ജിന്‍ ദ്വീപുകള്‍ക്കും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.





