Kerala News

ബിജെപി കാട്ടൂര്‍ പഞ്ചായത്ത് ഏരിയ കമ്മിറ്റി ശില്പശാല സംഘടിപ്പിച്ചു

ബിജെപി കാട്ടൂർ പഞ്ചായത്ത്‌ ഏരിയ കമ്മിറ്റി ശില്പശാല പൊഞ്ഞനം സമഭാവന ഹാളിൽ പ്രസിഡന്റ്‌ ഷെറിൻ കെ കെ യുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പഞ്ചായത്ത്‌ കമ്മിറ്റി അംഗം ജയൻ കുട്ടിക്കാട്ട് സ്വാഗതം പറഞ്ഞു. ബിജെപി സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീമതി കവിത ബിജു ഉത്ഘാടനം ചെയ്ത് സംസാരിച്ചു. ബിജെപി തൃശൂർ സൗത്ത് ജില്ലാ സെക്രട്ടറി ശ്രീ അഖിലേഷ് വിശ്വനാഥൻ ക്ലാസ്സ്‌ എടുത്തു. ബിജെപി കർഷകമോർച്ച പ്രസിഡന്റ്‌ ശ്രീ അഭിലാഷ് കണ്ടാരംതറ, ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീ വിൻസെന്റ് ചിറ്റിലപ്പിള്ളി, മണ്ഡലം വൈഡ് പ്രസിഡന്റുമാരായ സുനിൽ തളിയപ്പറമ്പിൽ, സുജി നീരോലി എന്നിവർ ശില്പശാലയിൽ സന്നിഹിതയായിരുന്നു.പഞ്ചായത്ത്‌ സെക്രട്ടറി ഗിൽവൽ പ്രദോഷ് നന്ദി പറഞ്ഞു. എൽ എൽ ബി പരീക്ഷയിൽ ഉന്നതവിജയം നേടി ഹൈ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന കുമാരി ശ്രീലക്ഷ്മി രാമചന്ദ്രനെ ഈ ശില്പശാലയിൽ ആദരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *