ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 12-ാമത് ബ്രിക്സ് പാർലമെൻ്ററി ഫോറം ഒക്ടോബർ 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 25ന് ആരംഭിക്കുന്ന ത്രിദിന സമ്മേളനത്തിൻ്റെ ഉദ്ഘാടനച്ചടങ്ങ് പഴയ പാർലമെൻ്റ് മന്ദിരമായ സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ നടക്കുമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് ബുധനാഴ്ച അറിയിച്ചു.
ഒക്ടോബർ 25 മുതൽ 27 വരെ നടക്കുന്ന സമ്മേളനം സംയുക്ത പ്രസ്താവന അംഗീകരിക്കുന്നതോടെ സമാപിക്കും. ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള പാർലമെൻ്ററി പ്രതിനിധികൾ പങ്കെടുക്കുന്ന ഫോറം ബഹുരാഷ്ട്ര സഹകരണത്തിനും പാർലമെൻ്റുകൾ തമ്മിലുള്ള ആശയവിനിമയത്തിനും വേദിയാകും.





