ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 12-ാമത് ബ്രിക്സ് പാർലമെൻ്ററി ഫോറം ഒക്ടോബർ 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 25ന് ആരംഭിക്കുന്ന ത്രിദിന സമ്മേളനത്തിൻ്റെ ഉദ്ഘാടനച്ചടങ്ങ് പഴയ പാർലമെൻ്റ് മന്ദിരമായ സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ നടക്കുമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് ബുധനാഴ്ച അറിയിച്ചു. ഒക്ടോബർ 25 മുതൽ 27 വരെ നടക്കുന്ന സമ്മേളനം സംയുക്ത പ്രസ്താവന അംഗീകരിക്കുന്നതോടെ സമാപിക്കും. ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള പാർലമെൻ്ററി പ്രതിനിധികൾ പങ്കെടുക്കുന്ന ഫോറം ബഹുരാഷ്ട്ര സഹകരണത്തിനും പാർലമെൻ്റുകൾ തമ്മിലുള്ള Read More…
Tag: brics
നൈജീരിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, ഫിലിപ്പീൻസ്, കസാഖിസ്ഥാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നൈജീരിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, ഫിലിപ്പീൻസ്, കസാഖിസ്ഥാൻ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി. നൈജീരിയൻ വൈസ് പ്രസിഡന്റ് കാഷിം ഷെട്ടിമ മുസ്തഫയുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊർജം, കൃഷി, ആരോഗ്യം, ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം ചർച്ചയായി. ഇന്ത്യ-നൈജീരിയ തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്താനും ആഗോള ദക്ഷിണമേഖലയുടെ താൽപര്യങ്ങൾക്കായി പ്രവർത്തിക്കാനും ഇരു നേതാക്കളും പ്രതിജ്ഞാബദ്ധത അറിയിച്ചു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുമായുള്ള Read More…
പരമ്പരാഗത വൈദ്യശാസ്ത്ര സഹകരണത്തിന് വിദഗ്ധ സമിതി രൂപീകരണത്തെ സ്വാഗതം ചെയ്ത് ബ്രിക്സ് പ്രഖ്യാപനം
ന്യൂഡൽഹി: പരമ്പരാഗത, പൂരക, സംയോജിത വൈദ്യശാസ്ത്ര മേഖലയിൽ (TCIM) അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശത്തെ 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ അംഗീകരിച്ചു. ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലും സാർവത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിലും പരമ്പരാഗത വൈദ്യശാസ്ത്രത്തിൻ്റെ പ്രാധാന്യം വർധിച്ചുവരുന്നതായി ആയുഷ് മന്ത്രാലയം വ്യക്തമാക്കി. ബ്രിക്സ് ഹെൽത്ത് ട്രാക്കിന് കീഴിൽ ടിസിഐഎം സംബന്ധിച്ച വിദഗ്ധ പ്രവർത്തക സമിതി രൂപീകരിക്കാനുള്ള നിർദേശത്തിനാണ് പ്രഖ്യാപനത്തിൽ പിന്തുണ ലഭിച്ചത്. അംഗരാജ്യങ്ങൾ തമ്മിലുള്ള ആശയവിനിമയം, സഹകരണം, അറിവ് കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വേദിയായി സമിതി പ്രവർത്തിക്കുമെന്ന് മന്ത്രാലയം Read More…
ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിലെ പുരോഗതിയും അതിർത്തി വിഷയങ്ങളും ചർച്ചയായി. 2025 ഓഗസ്റ്റിൽ ടിയാൻജിനിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉണ്ടായ പുരോഗതിയെ നേതാക്കൾ സ്വാഗതം ചെയ്തു. ഉഭയകക്ഷി ബന്ധങ്ങളെ തന്ത്രപരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ കാഴ്ചപ്പാടോടെ സമീപിക്കേണ്ടതിന്റെ പ്രാധാന്യവും ഇരുവരും ആവർത്തിച്ചു. വ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുതെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. പരസ്പര ബഹുമാനം, പരസ്പര Read More…
ബ്രിക്സ് ഉച്ചകോടിക്കിടെ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഈ വർഷം ഇരുവരും നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. രാഷ്ട്രീയം, സാമ്പത്തികം, പ്രതിരോധം, ഊർജം, ബഹിരാകാശം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം നേതാക്കൾ അവലോകനം ചെയ്തു. ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിച്ച റഷ്യയുടെ വ്യാവസായിക പ്രദർശനമായ ‘ഇന്നോപ്രോം ഇന്ത്യ’ മോദിയും പുടിനും സന്ദർശിച്ചു. പശ്ചിമേഷ്യയിലെയും കരിങ്കടൽ മേഖലയിലെയും സംഘർഷങ്ങൾ ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു. സംഘർഷങ്ങൾക്ക് Read More…
മത്സര പരീക്ഷകൾ: ഞായറാഴ്ച ഡൽഹി മെട്രോ സർവീസ് നേരത്തെ തുടങ്ങും
ന്യൂഡൽഹി: മത്സര പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിനായി ഞായറാഴ്ച ഡൽഹി മെട്രോ സർവീസുകൾ രാവിലെ ആറിന് ആരംഭിക്കും. എല്ലാ സ്റ്റേഷനുകളിലും സർവീസ് രാവിലെ ആറിന് തന്നെ തുടങ്ങുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) അറിയിച്ചു. സാധാരണ ഞായറാഴ്ചകളിൽ പിങ്ക്, മജന്ത, ഗ്രേ ലൈനുകളിലെ സർവീസുകൾ രാവിലെ ഏഴിനാണ് ആരംഭിക്കുന്നത്. പരീക്ഷാർത്ഥികൾക്കും പൊതുജനങ്ങൾക്കും കൃത്യസമയത്ത് യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായാണ് സർവീസ് ഒരു മണിക്കൂർ നേരത്തെയാക്കുന്നതെന്ന് DMRC സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.
ബ്രിക്സ് ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഡൽഹിയിലെത്തി; മോദിയുമായി കൂടിക്കാഴ്ച നടത്തും
18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ന്യൂഡൽഹിയിലെത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് പുടിൻ ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, ഊർജ സഹകരണം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച നടത്തും. ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പമാണ് പുടിന്റെ ഇന്ത്യാ സന്ദർശനം. ഡൽഹി വിമാനത്താവളത്തിൽ വിദേശകാര്യ സഹമന്ത്രി കെ.വി. സിംഗ് പുടിനെ സ്വീകരിച്ചു. “പ്രത്യേകവും സവിശേഷവുമായ തന്ത്രപ്രധാന പങ്കാളിത്തത്തിൽ അധിഷ്ഠിതമായ ദീർഘകാലവും ബഹുമുഖവുമായ ബന്ധമാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ളത്” എന്ന് Read More…
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കനത്ത സുരക്ഷ
ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. ശനിയാഴ്ച ആരംഭിക്കുന്ന രണ്ടുദിവസത്തെ ഉച്ചകോടി ഭാരത് മണ്ഡപത്തിലാണ് നടക്കുന്നത്. സുരക്ഷയ്ക്കായി ഏകദേശം 15,000 ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയും 200 കമ്പനികളിലായി പാരാമിലിട്ടറി സേനയെയും വിന്യസിച്ചിട്ടുണ്ട്. നഗരത്തിലുടനീളം 500-ലധികം സിസിടിവി ക്യാമറകളും നിരീക്ഷണത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാരുടെയും മറ്റ് വിവിഐപികളുടെയും വാഹനവ്യൂഹങ്ങൾ കടന്നുപോകുന്ന പ്രധാന പാതകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന പ്രവേശനകവാടങ്ങളും സെൻസിറ്റീവ് മേഖലകളും സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ഉച്ചകോടിയുടെ Read More…
വിദ്യാഭ്യാസ വെല്ലുവിളികൾ ഒരു രാജ്യത്തിനും ഒറ്റയ്ക്ക് നേരിടാനാകില്ല: ബ്രിക്സ് യോഗത്തിൽ പ്രഹ്ലാദ് ജോഷി
ഭുവനേശ്വർ: വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികൾ ഒരു രാജ്യത്തിനും ഒറ്റയ്ക്ക് പരിഹരിക്കാനാകില്ലെന്നും പ്രതിരോധശേഷി, നവീകരണം, സുസ്ഥിരത തുടങ്ങിയ വിഷയങ്ങളിൽ ബ്രിക്സ് രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ഭുവനേശ്വറിൽ നടന്ന 13-ാമത് ബ്രിക്സ് വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവി പ്രതിരോധശേഷി (Resilience), നവീകരണം (Innovation), സഹകരണം (Cooperation), സുസ്ഥിരത (Sustainability) എന്നീ നാല് പ്രധാന തത്വങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് ജോഷി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലും ഈ നാല് തത്വങ്ങൾ Read More…
ഡോളറിന് പകരം കറന്സി സൃഷ്ടിച്ചാല് 100% താരിഫ്: ഇന്ത്യ അടക്കമുള്ള ബ്രിക്സ് രാജ്യങ്ങള്ക്ക് ട്രംപിന്റെ കനത്ത മുന്നറിയിപ്പ്
ന്യൂയോര്ക്ക്: യുഎസ് ഡോളറിന് പകരം മറ്റൊരു കറന്സി ഉപയോഗിക്കാനുളള നടപടികള് കൈക്കൊള്ളുന്ന ബ്രിക്സ് രാജ്യങ്ങള്ക്ക് (ഇന്ത്യ, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഉള്പ്പെടെ) ട്രംപിന്റെ കനത്ത മുന്നറിയിപ്പ്. 47-ാമത് യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള പ്രസംഗത്തിലാണ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് ഇക്കാര്യം വീണ്ടും ആവര്ത്തിച്ചത്. “ബ്രിക്സ് രാജ്യങ്ങള് ഡോളറിന് പകരമായി മറ്റൊരു കറന്സി സൃഷ്ടിക്കാന് ആഗ്രഹിക്കുന്നുവെങ്കില്, അത് അവര് ചെയ്യട്ടെ. പക്ഷേ, അതിനുശേഷം അവര് അമേരിക്കയുമായി ബിസിനസ് നടത്താന് ശ്രമിക്കുമ്പോള്, കുറഞ്ഞത് 100% Read More…









