Culture Growth Health India International Job Kerala Medical News Politics

പരമ്പരാഗത വൈദ്യശാസ്ത്ര സഹകരണത്തിന് വിദഗ്ധ സമിതി രൂപീകരണത്തെ സ്വാഗതം ചെയ്ത് ബ്രിക്സ് പ്രഖ്യാപനം

ന്യൂഡൽഹി: പരമ്പരാഗത, പൂരക, സംയോജിത വൈദ്യശാസ്ത്ര മേഖലയിൽ (TCIM) അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശത്തെ 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ അംഗീകരിച്ചു. ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലും സാർവത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിലും പരമ്പരാഗത വൈദ്യശാസ്ത്രത്തിൻ്റെ പ്രാധാന്യം വർധിച്ചുവരുന്നതായി ആയുഷ് മന്ത്രാലയം വ്യക്തമാക്കി.

ബ്രിക്സ് ഹെൽത്ത് ട്രാക്കിന് കീഴിൽ ടിസിഐഎം സംബന്ധിച്ച വിദഗ്ധ പ്രവർത്തക സമിതി രൂപീകരിക്കാനുള്ള നിർദേശത്തിനാണ് പ്രഖ്യാപനത്തിൽ പിന്തുണ ലഭിച്ചത്. അംഗരാജ്യങ്ങൾ തമ്മിലുള്ള ആശയവിനിമയം, സഹകരണം, അറിവ് കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വേദിയായി സമിതി പ്രവർത്തിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയിലെ സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിനും ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സാർവത്രിക ആരോഗ്യ പരിരക്ഷയുടെ ലക്ഷ്യം കൈവരിക്കുന്നതിനും നിർദിഷ്ട സമിതി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *