Culture Kerala News

പി.ലീലയെ അനുസ്മരിച്ച് നാരായണീയ പാരായണം

അനശ്വര ഗായിക പി.ലീലയുടെ ഇരുപത്തിയൊന്നാം ഓർമ്മ ദിനത്തിൽ നാരായണീയ പാരായണം നടത്തി അനുസ്മരണം. ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ മേൽപുത്തൂർ ആഡിറ്റോറിയത്തിലായിരുന്നു അനുസ്മരണം. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു.
പി.ലീലയുടെ സ്മരണ നിലനിർത്താൻ ദേവസ്വം വർഷം തോറും അനുസ്മരണ ദിനം ആചരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
തുടർന്ന് ഹന്ത! ഭാഗ്യം ജനാനാം നാരായണീയ പാരായണ സംഘം നാരായണീയ പാരായണം നടത്തി. നാരായണീയം ഒന്നാം ദശകവും നൂറാം ദശകവുമാണ് ആലപിച്ചത്. സുന്ദരേശ്വയ്യർ, രാജലക്ഷ്മി പരിമളം, പ്രേമ, സി.കെ.എസ് അയ്യർ എന്നിവർ നേതൃത്വം നൽകി.
ശ്രീഗുരുവായൂരപ്പ സന്നിധിയിൽ നിത്യവും കേൾപ്പിക്കുന്ന ജ്ഞാനപ്പാനയുടെ ഗായിക പി ലീല വിട വാങ്ങിയിട്ട് ഒക്ടോബർ 31 ന് 21 വർഷമായി.

Leave a Reply

Your email address will not be published. Required fields are marked *