കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ ഉയര്‍ന്ന് 1.15 ലക്ഷം രൂപയ്ക്ക് മുകളിലെത്തി. ഇന്ന് മാത്രം പവന് 1,920 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,15,680 രൂപയായി. ഗ്രാമിന് 240 രൂപ ഉയര്‍ന്ന് 14,460 രൂപയായി.
ഇന്നലെ രണ്ട് തവണകളായി പവന് 2,400 രൂപ വരെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ചയും വില താഴോട്ടായിരുന്നു. എന്നാല്‍ ഇന്ന് വിപണി തിരിച്ച് കുതിച്ചുയരുന്നതാണ് ദൃശ്യമായത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ള റെക്കോര്‍ഡ് വില. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിട്ട് പ്രതിഫലിക്കുന്നതെന്നും, അടുത്ത ദിവസങ്ങളില്‍ കൂടി വിലയില്‍ ചാഞ്ചാട്ടം തുടരാനിടയുണ്ടെന്നും വ്യാപാരികള്‍ വിലയിരുത്തുന്നു.





