കൊച്ചി: ബലാത്സംഗ കേസില്‍ നിന്ന് നടന് നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്. കോതമംഗലം ഊന്നുകല്‍ പൊലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ നിവിന്‍ കുറ്റകൃത്യം നടന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ആരോപിച്ച കേസിന് നിവിന്‍ ബന്ധമില്ലെന്നതും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥന് ടി എം വര്‍ഗീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2023 ഡിസംബറില്‍ ദുബായില്‍ സംഭവം നടന്നതാണെന്ന് യുവതി മൊഴി നല്‍കിയെങ്കിലും ആ സമയത്ത് നിവിന്‍ കൊച്ചിയില്‍ ഷൂട്ടിങ്ങിനായി ഉണ്ടായിരുന്നതായി കണ്ടെത്തി.