ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടo ഒക്ടോബറിൽ വഴിപാട് ശീട്ടാക്കിയത് 2549 ഭക്തർ. കഴിഞ്ഞ 16 ദിവസങ്ങളിലായി നടന്ന വഴിപാട് കളിക്കാണ് 2549 പേർ വഴിപാടുകാരായത്. കൂടാതെ 21ന് വിജയദശമി മുതൽ 29 കൂടി ഒമ്പത് ദിവസം ഗുരുവായൂർ ദേവസ്വം വക ഒരു അരങ്ങ് കളിയും നടന്നു.
അഭീഷ്ടകാര്യ സിദ്ധിക്കായുള്ള ബാണയുദ്ധം കഥയാണ് കൂടുതൽ ഭക്തർ ശീട്ടാക്കിയത്. 759.
അവതാരം:581,
കാളിയമർദ്ദനം:286, രാസക്രീഡ:78,
കംസവധം:83,
സ്വയംവരം:669,
വിവിദവധം:56,
സ്വർഗ്ഗാരോഹണം: 37എന്നിങ്ങനെയാണ് ഓരോ കൃഷ്ണനാട്ടം കഥക്കും ഭക്തർ വഴിപാടുകാരായത്.
അവതാരം കഥയുടെ ഫലശ്രുതി സന്താനലബ്ധിയാണ്.
കാളിയമർദ്ദനം -വിഷബാധാ ശമനം, രോഗമുക്തി,
രാസക്രീഡ – കന്യകമാരുടെ ശ്രേയസ്സ്, ദാമ്പത്യ കലഹ ശമനം,
കംസവധം – ശത്രുതാനാശം,
സ്വയംവരം – വിവാഹം നടക്കാൻ വിദ്യഭ്യാസ പുരോഗതി,
ബാണയുദ്ധം -അഭീഷ്ട കാര്യസിദ്ധി.വിവിദവധം – കാർഷിക വ്യാവസായിക അഭിവൃദ്ധി, ദാരിദ്ര്യ ശമനം,
സ്വർഗ്ഗാരോഹണം – മോക്ഷപ്രാപ്തി എന്നിങ്ങനെയാണ് മറ്റ് കഥകളുടെ ഫലശ്രുതി.
16 പേര് വിശ്വരൂപം കെട്ടൽ വഴിപാടും നടത്തി.കൃഷ്ണനാട്ടം വഴിപാട് ഇനത്തിൽ ₹76,58,100 ഉം വിശ്വരൂപം വഴിപാട് ഇനത്തിൽ ₹16000 ഉം പുറമേയുള്ള മൂന്ന് ക്ഷേത്രങ്ങളിൽ കൃഷ്ണനാട്ടം അവതരിപ്പിച്ച വകയിൽ ₹1,50,000 ഉം വരവുണ്ടായി. മെയ് 31 വരെ ഭക്തർക്ക് കൃഷ്ണനാട്ടം വഴിപാട് ശീട്ടാക്കാം.





