റോഡരികിലിട്ട് കാര്‍ റിപ്പയര്‍ ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പല്ലിശ്ശരി സ്വദേശി ചന്ദ്രനേയും മകന്‍ ജിതിന്‍കുമാറിനേയും കുത്തി കൊലപ്പെടു ത്തിയ കേസില്‍, പ്രതി പല്ലിശ്ശേരി സ്വദേശിയായ കിഴക്കൂടന്‍ വീട്ടില്‍ 62 വയസ്സുള്ള വേലപ്പനെ, വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തവും മൂന്ന് വര്‍ഷവും ഒരു മാസവും തടവിനും ഇരുപത് ലക്ഷത്തി അമ്പതിനായിരത്തി അഞ്ഞൂറ് രൂപ പിഴ അടയ്ക്കുന്നതിനും തൃശൂര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയുന്നതിനായുള്ള സ്പെഷ്യല്‍ കോടതി ജഡ്ജ് K. കമനീസ് ശിക്ഷ വിധിച്ചു. തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. പിഴ അടയ്ക്കാത്തപക്ഷം നാലര വര്‍ഷവും ഒരാഴ്ചയും അധിക തടവ് അനുഭവിക്കേണ്ടി വരും. പിഴയടയ്ക്കുന്ന പക്ഷം, പിഴ സംഖ്യയില്‍ നിന്ന് പത്ത് ലക്ഷം രൂപ കൊല്ലപ്പെട്ട ജിതിന്‍കുമാറിന്റെ ഭാര്യ നീനുവിനും അഞ്ച് ലക്ഷം രൂപ കൊല്ലപ്പെട്ട ചന്ദ്രന്റെ ഭാര്യ രാധയ്ക്കും നല്‍കണ മെന്നും വിധിയില്‍ പറഞ്ഞിട്ടുണ്ട്.
ചേര്‍പ്പ് പോലിസ് സ്റ്റേഷന്‍ പരിധിയിലെ പല്ലിശ്ശേരിയില്‍ 2022 നവംബര്‍ 28 ന് രാത്രി 10.45 മണിയോടെയായിരുന്നു രണ്ട് കുടുംബങ്ങളെ അനാഥമാക്കിയ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. വാഹനങ്ങളില്‍ സൗണ്ട് സിസ്റ്റങ്ങള്‍ ഘടിപ്പിക്കുന്ന ജോലി ചെയ്തിരുന്ന ജിതിന്‍കുമാര്‍, തന്റെ വീട്ടിലേക്കുള്ള റോഡരികിലിട്ട് ഒരു കാറില്‍ ആംപ്ലിഫയര്‍ ഫിറ്റ് ചെയ്യുമ്പോള്‍ ആ വഴി വന്ന പരിസരവാസിയായ പ്രതി വേലപ്പന്‍, കാര്‍ റോഡരികിലിട്ട് നന്നാക്കുവാന്‍ പറ്റില്ല എന്ന് പറഞ്ഞ് പോയി അല്‍പ്പ സമയത്തിനുള്ളില്‍ തിരിച്ച് വന്ന് ജിതിന്‍കുമാറുമായി വാക് തര്‍ക്കത്തിലേര്‍പ്പെടുകയും, ശേഷം തന്റെ വീട്ടിലേക്ക് പോയി കത്തി എടുത്തുകൊണ്ട് വന്ന് ജിതിന്‍കുമാറിനേയും വാക് തര്‍ക്കം നടക്കുന്ന തറിഞ്ഞ് അവിടേയ്ക്കെത്തി ചേര്‍ന്നിരുന്ന അച്ഛന്‍ ചന്ദ്രനേയും കുത്തി കൊലപ്പെടു ത്തുകയായിരുന്നു.
2008 ല്‍ ചേര്‍പ്പ് ഗവ. ആശുപത്രിയില്‍ വച്ച് ജോഷി എന്ന യുവാവിനെ കുത്തിക്കൊന്ന കേസടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ചേര്‍പ്പ് പോലിസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമാണ് പ്രതി വേലപ്പന്‍.
ചേര്‍പ്പ് പോലിസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ജെയ്സണ്‍.J FIR രജിസ്റ്റര്‍ ചെയ്ത കേസില്‍, ഇന്‍സ്പെക്ടര്‍ T.V. ഷിബു തുടക്കം മുതലുള്ള അന്വേഷണം നടത്തുകയും അന്നത്തെ ഇരിഞ്ഞാലക്കുട DYSP ബാബു. K. തോമസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. Grade SI മാരായ ദിലീപ്കുമാര്‍. T.G, സുമല്‍. M, Grade ASI സരസപ്പന്‍.P.A എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കേസ് വിസ്താര വേളയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചത് ലെയ്സണ്‍ ഓഫിസറായ Grade ASI സിജിത്ത്. E.S ആണ്.
കേസിലെ തെളിവിലേക്കായി, ചേര്‍പ്പ് പോലിസ് ഹാജരാക്കിയ കുറ്റപത്രത്തിലു ണ്ടായിരുന്ന 70 സാക്ഷികള്‍ കൂടാതെ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് ഹാജരാക്കിയ 4 സാക്ഷികള്‍ ഉള്‍പ്പെടെ 74 സാക്ഷികളില്‍ 56 സാക്ഷികളെ വിസ്തരിക്കുകയും 69 രേഖകളും 9 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു.
കൊലപാതക കുറ്റവും പട്ടികജാതി പട്ടികവര്‍ഗ്ഗ പീഢന നിരോധന നിയമ പ്രകാരവുമുള്ള കുറ്റങ്ങളും ചെയ്ത പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന, പ്രോസിക്യൂ ഷനുവേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.A.Kകൃഷ്ണന്റെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.