പട്ന: ബിഹാറിൽ പ്രളയബാധിതരുടെ എണ്ണം 48 ലക്ഷം കവിഞ്ഞതായി അധികൃതർ അറിയിച്ചു. അപകടനിലയ്ക്ക് മുകളിലൂടെ ഒഴുകിയിരുന്ന ഭൂരിഭാഗം നദികളിലെയും ജലനിരപ്പ് ഞായറാഴ്ച താഴാൻ തുടങ്ങിയെങ്കിലും പ്രളയക്കെടുതി തുടരുകയാണ്.
പ്രളയബാധിത പ്രദേശങ്ങളിൽ നദികളിലെ ജലനിരപ്പ് കുറയുന്നത് നേരിയ ആശ്വാസം നൽകുന്നുണ്ട്. എന്നാൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നിരവധി പേർ ഇപ്പോഴും വെള്ളപ്പൊക്കത്തിൻ്റെ ദുരിതം അനുഭവിക്കുകയാണ്.
സെപ്റ്റംബർ മാസത്തിൽ ഇതുവരെ ബിഹാറിൽ 111.7 മില്ലിമീറ്റർ മഴ ലഭിച്ചു. സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 13 ശതമാനം കൂടുതലാണിതെന്നും അധികൃതർ വ്യക്തമാക്കി.





