രാജ്യത്ത് എല്ലാ ഭാഷകളേയും ഉള്‍ക്കൊള്ളിക്കുന്നതിൻ്റെ ഭാഗമായി സിന്ധി ഭാഷയിലുള്ള ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കി ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍. ഇന്ത്യയിലെ എല്ലാ ഭാഷകളേയും പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കം.
മുമ്പ് ദേവനാഗരിയിലും പേര്‍ഷ്യന്‍ ലിപികളിലും ഭരണഘടന അനാച്ഛാദനം ചെയ്ത ഉപരാഷ്ട്രപതി ഭവനിലാണ് പ്രകാശന ചടങ്ങ് നടന്നത്. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി സിന്ധി ഭാഷ ദിനത്തില്‍ സിന്ധി ജനസഹമൂഹത്തിന് ആശംസകളും നേര്‍ന്നു.
സിന്ധി ഭാഷയെ ഏറ്റവും പഴക്കമേറിയതും ശ്രുതിമധുരവുമായ ഭാഷകളിലൊന്നായി ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു. ഐക്യം, സ്‌നേഹം. സാഹോദര്യം എന്നീ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വേദാന്ത തത്വചിന്തയുടെയും സൂഫി ചിന്തയുടേയും സമ്പന്നമായ സാഹിത്യ പാരമ്പര്യത്തേയും അദ്ദേഹം ചൂണ്ടിക്കാട്ടി.





