Kerala News Politics

രാജീവ് ചന്ദ്രശേഖരനെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച്

തിരുവനന്തപുരം നഗരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖരന് നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

നടുവിലാലിൽ നിന്ന് ആരംഭിച്ച മാർച്ച് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ബിജെപി മേഖലാ ജനറൽ സെക്രട്ടറി ഉദ്ഘാടനം നിർവഹിച്ചു. മേഖല സെക്രട്ടറി പ്രിന്റു മഹാദേവ് ആമുഖപ്രഭാഷണം നടത്തി.

ഇന്ത്യൻ ഭരണഘടന പ്രകാരം കേന്ദ്ര മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രിക്ക് തുല്യ പദവിയുള്ള പ്രതിപക്ഷ നേതാവിന്റെ സമീപകാല പെരുമാറ്റം രാജ്യചരിത്രത്തിൽ ഇതുവരെ കാണാത്തവിധം തരംതാണതാണെന്ന് രവികുമാർ ഉപ്പത്ത് . ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന് പകരം ആ സ്ഥാനത്തിന് യോജിക്കാത്ത നടപടികളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ തീരുമാനങ്ങളോട് രാഷ്ട്രീയമായി വിയോജിക്കാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ടെങ്കിലും, അതിന്റെ പേരിൽ രാജ്യതലസ്ഥാനമായ ദില്ലിയിൽ അപകടകരമായ അരാജകത്വത്തിനും നിയമലംഘനങ്ങൾക്കും നേതൃത്വം നൽകിയത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ നിയമങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്ന അഹങ്കാരത്തോടെയാണ് പ്രതിപക്ഷം പ്രവർത്തിച്ചതെന്നും, ഭരണഘടന സംരക്ഷിക്കേണ്ട ഉത്തരവാദിത്വമുള്ളവർ തന്നെ അക്രമങ്ങൾക്കും കലാപശ്രമങ്ങൾക്കും നേതൃത്വം നൽകിയത് രാജ്യത്തിന്റെ സമാധാനത്തിനും സുരക്ഷയ്ക്കും വെല്ലുവിളിയായെന്നും അദ്ദേഹം ആരോപിച്ചു.

ഇത്തരം സംഭവങ്ങൾക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധം രേഖപ്പെടുത്തിയ ബിജെപി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖരനെ പോലീസ് അക്രമിക്കാൻ ശ്രമിച്ചതും ബലപ്രയോഗം നടത്തിയതും അത്യന്തം പ്രതിഷേധാർഹമാണെന്നും, ജനാധിപത്യാവകാശങ്ങളുടെ ലംഘനമാണിതെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ബിജെപി മണ്ഡലം പ്രസിഡന്റുമാരായ വിപിൻ ഐനിക്കുന്നത്, രഘുനാഥ് സി. മേനോൻ, ജില്ലാ ഭാരവാഹികളായ സുധീഷ് മേനോത്ത് പറമ്പിൽ, യുവമോർച്ച ജില്ലാ പ്രസിഡന്റ് മനു പള്ളത്ത്, എസ്.സി. മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് നെല്ലിക്കാട്, ഒല്ലൂർ മണ്ഡലം പ്രസിഡന്റ് അശ്വിൻ വാര്യർ, സിറ്റി ജില്ലാ മീഡിയ കൺവീനർ ദിനേഷ്‌കുമാർ കരിപ്പേരിൽ എന്നിവർ പ്രസംഗിച്ചു.

നേതാക്കളായ ഡിവിജ് എൻ.ഡി., പ്രിയ അനിൽ, പ്രസീദ് ദാസ്, നിമേഷ് പി., കോർപ്പറേഷൻ കൗൺസിലർമാരായ വിൻഷി അരുൺ, അഡ്വ. രേഷ്മ മേനോൻ, വിനോദ് കൃഷ്ണ എന്നിവർ പ്രതിഷേധ മാർച്ചിനും യോഗത്തിനും നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *