Education India Kerala News

മിന്നൽ പരമശിവൻ നായർ

കേരളാ പോലീസിലെ മുൻ അസി.കമ്മീഷണറും, കൊല്ലങ്കോട് ശ്രീഭദ്രകാളി ദേവസ്വം മുൻ പ്രസിഡന്റുമായിരുന്ന മിന്നൽ പരമശിവൻ നായരുടെ പതിമൂന്നാം ചരമ വാർഷികമാണ് കഴിഞ്ഞു പോയത്. ആദ്യം ബ്രിട്ടീഷ് സൈനികനായി തുടക്കം പിന്നീട് സ്വാതന്ത്ര്യത്തിനുശേഷം കേരള പോലീസിലേക്ക് മാറുകയായിരുന്നു. ഒരു കാലത്തെ കരുത്തുറ്റ ഉദ്യോഗസ്ഥനായിരുന്ന പരമശിവൻ നായർ തിരുവനന്തപുരം ചാലക്കമ്പോളം അടക്കി ഭരിച്ചിരുന്ന ചട്ടമ്പികളെ അടിച്ചമർത്തി കൊണ്ട് തുടക്കം ആരെയും പേടിയില്ലാത്ത ഒരു പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്നു അദ്ദേഹം. അദ്ദേഹം ജോലി ചെയ്ത പല ജില്ലകളിലെയും ജനങ്ങളുടെ പേടിസ്വപ്നം Read More…

Kerala News

കല്ലറകളിൽനിന്ന് ഗ്രാനൈറ്റ് സ്ലാബുകൾ മോഷ്ടിച്ച് വിറ്റു; മൂന്ന് പേർ അറസ്റ്റിൽ

പത്തനംതിട്ട: കല്ലറകളിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് സ്ലാബുകൾ മോഷ്ടിച്ച് വിൽപ്പന നടത്തിയെന്ന കേസിൽ ഗ്രാനൈറ്റ് സ്ലാബ് വ്യാപാരിയുൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി മേഖലയിലാണ് സംഭവം. കന്യാകുമാരി സ്വദേശിയും മല്ലപ്പള്ളിയിൽ ഗ്രാനൈറ്റ് സ്ലാബ് വിൽപ്പന കേന്ദ്രം നടത്തുന്നയാളുമായ ജലാൽ സിങ് എന്ന സുന്ദർ, പശ്ചിമ ബംഗാൾ സ്വദേശി സുർജിത് ബർമൻ, മല്ലപ്പള്ളി സ്വദേശി സജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വിൽപ്പന കേന്ദ്രത്തിൽ സ്ലാബുകളുടെ സ്റ്റോക്ക് കുറഞ്ഞതിനെ തുടർന്നാണ് പ്രതികൾ കല്ലറകളിൽനിന്ന് സ്ലാബുകൾ മോഷ്ടിച്ച് ഉപഭോക്താക്കൾക്ക് വിറ്റതെന്നാണ് പൊലീസിൻ്റെ Read More…

Kerala News Politics

രാജീവ് ചന്ദ്രശേഖരനെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച്

തിരുവനന്തപുരം നഗരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖരന് നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നടുവിലാലിൽ നിന്ന് ആരംഭിച്ച മാർച്ച് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ബിജെപി മേഖലാ ജനറൽ സെക്രട്ടറി ഉദ്ഘാടനം നിർവഹിച്ചു. മേഖല സെക്രട്ടറി പ്രിന്റു മഹാദേവ് ആമുഖപ്രഭാഷണം നടത്തി. Read More…

Kerala News

കേരള പൊലീസിൻ്റെ ആഭ്യന്തര ഫയൽ സംവിധാനം പ്രവർത്തനരഹിതമായി; സൈബർ ആക്രമണ സാധ്യത

തിരുവനന്തപുരം: കേരള പൊലീസിൻ്റെ ആഭ്യന്തര ഫയലുകളും ഔദ്യോഗിക വിവരങ്ങളും കൈകാര്യം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഓൺലൈൻ സംവിധാനം നാല് ദിവസമായി പ്രവർത്തനരഹിതമായ സാഹചര്യത്തിൽ സൈബർ ആക്രമണ സാധ്യത പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. പൊലീസ് വൃത്തങ്ങൾ നൽകിയ വിവരമനുസരിച്ച്, കേരള പൊലീസ് വെബ്സൈറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ആപ്ലിക്കേഷനാണ് കഴിഞ്ഞ നാല് ദിവസമായി പ്രവർത്തനരഹിതമായിരിക്കുന്നത്. ഹാക്കിങ് നടന്നിരിക്കാമെന്ന സംശയത്തെ തുടർന്നാണ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ആഭ്യന്തര ഫയലുകളും വകുപ്പുതല വിവരങ്ങളും ഈ സംവിധാനത്തിലൂടെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. സംഭവത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനും ഏതെങ്കിലും Read More…

Kerala News Politics

വ്യാജവാര്‍ത്തക്കെതിരെ കര്‍ശനനടപടിയുമായി കേരള പോലീസ്

നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജവര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ച് കേരള പോലീസ്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയാണ് നടപടി. സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത, തെറ്റായ വ്യാഖ്യാനങ്ങള്‍ പ്രചരിപ്പിച്ച അക്കൗണ്ടുകളും യുആര്‍എല്ലുകളും നീക്കം ചെയ്തു എന്ന് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം വ്യക്തമാക്കി. വ്യാജപ്രചരണങ്ങള്‍ നടത്തുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂര്‍ണമായും നീക്കം ചെയ്യാനായി പ്രമുഖ സോഷ്യല്‍ മീഡിയ കമ്പനികളുമായി പോലീസ് സഹകരിക്കുന്നുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെയുള്ള കര്‍ശനമായ ശിക്ഷാ നടപടികളായിരിക്കും സ്വീകരിക്കുക. സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഫോര്‍വേര്‍ഡ് Read More…

Kerala News

ഇനി റോഡ് അപകടങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കും; എഐ അധിഷ്ഠിത സേവനം ഒരുക്കാന്‍ കേരള പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് കേരള പൊലീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സാധ്യത പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുന്നു. റോഡ് അപകടങ്ങളുടെ തീവ്രത പ്രവചിക്കുന്നതിനും അപകട ഹോട്ട്സ്പോട്ടുകള്‍ തിരിച്ചറിയുന്നതിനുമായി സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എഐയില്‍ പ്രവര്‍ത്തിക്കുന്ന റോഡ് അപകട വിശകലന, പ്രവചന സ്യൂട്ട് ആരംഭിക്കും. ഇതോടെ സംസ്ഥാനത്തുടനീളമുള്ള അപകട ഹോട്ട്‌സ്‌പോട്ടുകളുടെ മാപ്പ് തയ്യാറാക്കാന്‍ പൊലീസിന് കഴിയും. ഇത് യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജനുവരിയില്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. വര്‍ഷാവസാനത്തോടെ ഇത് അന്തിമമാക്കാനാണ് പദ്ധതി. 2018 മുതലുള്ള ഡാറ്റ ശേഖരിച്ചിട്ടുണ്ടെന്നും Read More…

Kerala News

സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകകൾ സൃഷ്ടിക്കുന്ന  സേനയാണ് കേരള പോലീസ്: മുഖ്യമന്ത്രി

ഔദ്യോഗിക കൃത്യനിർവഹണത്തോടൊപ്പം സമയം കണ്ടെത്തി പഠനം നിലച്ചു പോയ വിദ്യാർഥികൾക്ക് ഹോപ് പദ്ധതിയിലൂടെ സഹായം നൽകിയ കേരള പോലീസ് പ്രവർത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന പോലീസിന്റെ പ്രധാനപ്പെട്ട സോഷ്യൽ പോലീസിംഗ് പദ്ധതികളായ ഹോപ്പ് (ഹെൽപ്പിംഗ് അതേർസ് പ്രൊമോട്ട് എഡ്യുക്കേഷൻ), എസ്.പി.സി. (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) എന്നിവയുടെ പൂർവ്വവിദ്യാർത്ഥി സംഗമം തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഹോപ്, എസ് പി സി എന്നീ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ അഭിമാന നേട്ടങ്ങളാണ്  Read More…

Kerala News

വാട്‌സ്ആപ്പ് ഹാക്കിങ്: ആള്‍മാറാട്ടം നടത്തി സാമ്പത്തിക തട്ടിപ്പുകള്‍, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമെന്ന് സൈബര്‍ പൊലീസിന്റെ മുന്നറിയപ്പ്. ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വ്യക്തിഗതവിവരങ്ങള്‍ കൈക്കലാക്കല്‍, ആള്‍മാറാട്ടം നടത്തി സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവ നടക്കുന്നതായും പൊലീസ് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പുകാര്‍ ഫോണില്‍ വിളിച്ച് വിശ്വാസം നേടിയെടുത്തശേഷം ആപ്ലിക്കേഷന്‍ ഇന്‍സ്റ്റലേഷന്‍ ഫയലുകള്‍ സന്ദേശങ്ങളായി അയച്ച് ഒടിപി കൈക്കലാക്കുന്നു. തുടര്‍ന്ന് അക്കൗണ്ടുകള്‍ അവരുടെ ഫോണിലോ ലാപ്ടോപ്പിലോ ലോഗിന്‍ ചെയ്യുകയാണ്. അക്കൗണ്ട് ഉടമ വാട്സാപ്പ് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്ത് തിരികെ ഉപയോഗിക്കാനുള്ള ശ്രമത്തില്‍ ഒടിപി നല്‍കാന്‍ കഴിയാതെ വാട്‌സ്ആപ്പ് Read More…

Kerala News

സംസ്ഥാന പോലീസ് കംപ്ലയിന്റ് അതോറിറ്റി തെളിവെടുപ്പ് 10 ന്

സംസ്ഥാന പോലീസ് കംപ്ലെയിന്റ് അതോറിട്ടി മെമ്പര്‍ പി.കെ അരവിന്ദബാബു ജൂലൈ 10 ന് രാവിലെ 11 മുതല്‍ തൃശ്ശൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ തെളിവെടുപ്പ് നടത്തും. അന്നേ ദിവസം രാവിലെ 10 മുതല്‍ 11 വരെ പൊതുജനങ്ങള്‍ക്ക് കേരള പോലീസ് ആക്ടിലെ 110 (1) പ്രകാരമുള്ള പരാതികള്‍ നല്‍കാം. പോലീസ് സൂപ്രണ്ടിന്റെയും അതിനു മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും നടപടി ദൂഷ്യത്തെപ്പറ്റിയുള്ള പരാതികള്‍, മറ്റു പദവിയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതികള്‍, കസ്റ്റഡിയിലുള്ള സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കല്‍, അല്ലെങ്കില്‍ ഏതെങ്കിലും ആളുടെ Read More…

News

ദേവേന്ദു കേസിൽ അമ്മാവന്റെ കുറ്റസമ്മത മൊഴി; അമ്മയുടെ പങ്ക് അന്വേഷിച്ച് പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടരവയസ്സുകാരി ദേവേന്ദുവിനെ ജീവനോടെ കിണറ്റിൽ എറിഞ്ഞതായാണ് അമ്മാവൻ ഹരികുമാറിന്റെ കുറ്റസമ്മത മൊഴി. എന്താണ് കൊലപാതക കാരണമെന്നറിയാനായി പൊലീസിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കൊലപാതകത്തിൽ കുട്ടിയുടെ അമ്മ ശ്രീതുവിനും പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കേസിൽ അമ്മയെയും പ്രതിചേർക്കാനാണ് തീരുമാനം. സഹോദരനും സഹോദരിയും തമ്മിൽ നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് അടക്കമുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഹരികുമാർ കുറ്റം ഏറ്റുപറഞ്ഞിരുന്നെങ്കിലും കൊലപാതകത്തിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. പൊലീസ് കൂടുതൽ ചോദ്യം ചെയ്ത് കാരണങ്ങൾ Read More…