
▪️ വിദ്യാർത്ഥികളെ കാരിയറാക്കി ലഹരി വിൽപ്പന, പോലീസ് പ്രേത്യക സ്ക്വാഡ് രൂപികരിക്കണം
കോഴിക്കോട് ബീച്ചിനെയും സ്കൂൾ വിദ്യാർത്ഥികളെയും ലഹരി മാഫിയയിൽ നിന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സൗപർണ്ണിക ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
കോർപ്പറേഷൻ ഓഫീസിന് സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധ ജ്വാല കോർപ്പറേഷൻ കൗൺസിലർ. ടി. രനീഷ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ബീച്ചിലും പരിസര പ്രദേശങ്ങളിലും ലഹരി വിൽപ്പനയും ഉപയോഗവും തടയുന്നതിനും നഗരത്തിലെ പ്രമുഖ സ്‌കൂൾ വിദ്യാർത്ഥികളെ കരിയറാക്കി ലഹരി വിൽപ്പന നടത്തുന്നത് തടയാൻ സ്‌കൂളുകളിൽ കേന്ദ്രീകരിച്ച് പോലീസ് പ്രത്യേക സ്‌കോർഡ് രൂപികരിച്ച് ലഹരി മാഫിയയുടെ പിടിയിൽ നിന്ന് വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനും ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
സൗപർണ്ണിക പ്രസിഡണ്ട് കെ ഷൈബു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ പി പ്രകാശൻ, വൈസ് പ്രസിഡണ്ടുമാരായ പി.കെ ശിവദാസൻ , എ പി പുരുഷോത്തമൻ , മധു കാട്ടുവയൽ, ടി.പി. സജീവ് പ്രസാദ്, ടി അർജുൻ, പി ബാബു, സെക്രട്ടറിമാരായ മാലിനി സന്തോഷ്, സോയ അനീഷ് , റുബിപ്രകാശ്, വർഷ അർജുൻ, റെനി പ്രേംനാഥ്, ഇ. ടിഅശ്വതി , ടി. മിനി,എന്നിവർ പ്രസംഗിച്ചു




