തിരുവനന്തപുരം നഗരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖരന് നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നടുവിലാലിൽ നിന്ന് ആരംഭിച്ച മാർച്ച് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ബിജെപി മേഖലാ ജനറൽ സെക്രട്ടറി ഉദ്ഘാടനം നിർവഹിച്ചു. മേഖല സെക്രട്ടറി പ്രിന്റു മഹാദേവ് ആമുഖപ്രഭാഷണം നടത്തി. Read More…
Tag: RAJEEV CHANDRA SEKHAR
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടസ്ഥലം സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ
തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സ്ഥലം സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വെടിക്കെട്ട് അപകടം നടന്ന സ്ഥലത്തെയും ആശുപത്രിയിലെയും കാഴ്ചകൾ കരളലിയിക്കുന്നതാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.അപകടത്തിൽ പരിക്കേറ്റവരെ നേരിൽ കണ്ട് ബി.ജെ.പി/എൻ.ഡി.എ സഖ്യത്തിൻ്റെ എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പു നൽകി. ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ധനസഹായം കാലതാമസമില്ലാതെ എത്രയും വേഗം ലഭ്യമാക്കുന്ന കാര്യം തങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ദുരന്തത്തിൽപ്പെട്ട എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.


