ഭുവനേശ്വര്‍: ഖരീഫ് കൃഷിക്കാലത്ത് ഒഡിഷയില്‍ രൂക്ഷമായ വളക്ഷാമം അനുഭവപ്പെടുകയാണെന്നും ഇതുമൂലം ലക്ഷക്കണക്കിന് കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണെന്നും ആരോപിച്ച് സംസ്ഥാന ബിജെപി സര്‍ക്കാരിനെതിരെ ബിജു ജനതാദള്‍ (ബിജെഡി) രംഗത്തെത്തി.
സംസ്ഥാനത്ത് വളത്തിൻ്റെ വ്യാപകമായ കരിഞ്ചന്ത നടക്കുകയാണെന്നും ഇത് ഭരണകൂടത്തിൻ്റെ സമ്പൂര്‍ണ വീഴ്ചയാണെന്നും ബിജെഡി ആരോപിച്ചു. കര്‍ഷകര്‍ക്ക് ആവശ്യമായ വളം ലഭിക്കാത്ത സാഹചര്യം കൃഷിയെ പ്രതികൂലമായി ബാധിക്കുകയാണെന്നും പാര്‍ട്ടി വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തള്ളി. ഖാരിഫ് കൃഷിക്കാലത്ത് കര്‍ഷകര്‍ക്ക് വളക്ഷാമമില്ലെന്നും ആവശ്യത്തിന് വളം ലഭ്യമാണെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.





