
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് തേര്‍ഡിൻ്റെ നേതൃത്വത്തില്‍ ജൂണ്‍ 5ന് ലോക പരിസ്ഥിതി ദിനത്തില്‍ ഹരിതമുറ്റം പദ്ധതിക്ക് തുടക്കം കുറിച്ചു. കേരളത്തില്‍ എല്ലാ വീടുകളിലും വിഷ രഹിത പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തൃശൂര്‍ ജില്ലയില്‍ ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കമിട്ടത്.
കോര്‍ഡിനേറ്ററായ അംബികാസോമൻ്റെ വസതിയില്‍ വെച്ച് ഉപഭോക്തൃ കര്‍ഷക ഏകോപന സമിതി സ്ഥാപക സെക്രട്ടറി രാധാകൃഷ്ണന്‍ ചെമ്പൂക്കാവ് പ്രാരംഭ പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം നിര്‍വഹിച്ചു.
വീട്ടില്‍ ജൈവ പച്ചക്കറി കൃഷിത്തോട്ടം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം പരിശീലനം നേടിയ ഫാം ഗൈഡര്‍മാരെ നിയമിച്ചു കൊണ്ട് മണ്ണൊരുക്കം മുതല്‍ ഫലപ്രാപ്തി വരെ എല്ലാ പരിചരണങ്ങളോടെയും അടുക്കളത്തോട്ടം നിര്‍മ്മിച്ചു നല്‍കുകയും ചെയ്യുന്നുണ്ട് ഇവര്‍. സിനി സിദ്ധിഖ്, ഫൗസിയ ആസാദ് എന്നിവരാണ് കര്‍മ്മ സേനക്ക് നേതൃത്വം നല്‍കുന്നത്.
അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിഷലിപ്തമായ പച്ചക്കറികള്‍ക്കെതിരെ പ്രതിരോധം സൃഷ്ടിച്ച് ജനകീയ ആരോഗ്യം വീണ്ടെടുക്കുവാനുള്ള മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി യുത്രിഎ പ്രസ്ഥാനത്തോടൊപ്പം ഉപഭോക്തൃ കർഷക ഏകോപന സമിതി രംഗത്തിറങ്ങിയാണ് ഈ മുന്നേറ്റം സാധ്യമാക്കുന്നത്.
കേരളത്തില്‍ തരിശായി കിടക്കുന്ന ഒരു ലക്ഷം ഹെക്ടര്‍ നിലം ജൈവകൃഷിക്കായി കളമൊരുക്കണം എന്ന് സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എംജിയുത്രിഎ കോര്‍ഡിനേറ്റര്‍മാരായ പിയു കുഞ്ഞമ്പു, എംആര്‍ ജയശ്രീ, ആനിസ് കെ ഫ്രാന്‍സിസ്, മേഴ്‌സി ജോസ്, റീത്ത പോള്‍, ഉപഭോക്തൃ കര്‍ഷക ഏകോപന സമിതി സ്റ്റേറ്റ് പ്രസിഡൻ്റ് എബി ശങ്കരന്‍, തൃശൂര്‍ ജില്ലാ പ്രസിഡൻ്റ് കനകപ്പിള്ളി ഗോപിനാഥന്‍, കെയു വേണുഗോപാല്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.




