Education India News Politics

ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കർശന നിയമം; ബിൽ ഇന്ന് കേന്ദ്രമന്ത്രിസഭ പരിഗണിക്കും

ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കർശന നടപടികൾക്ക് വ്യവസ്ഥ ചെയ്യുന്ന ബിൽ ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം ബിൽ അടുത്ത ആഴ്ച പാർലമെൻ്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വീഡിയോ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ചോദ്യപേപ്പർ ചോർച്ചയുടെ പ്രശ്നം ഇന്ന് മന്ത്രിസഭ വിശദമായി ചർച്ച ചെയ്യുമെന്നും സഹമന്ത്രിമാരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച ശേഷമായിരിക്കും ബില്ലിൻ്റെ അന്തിമ രൂപം തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്കെതിരെ കർശന ശിക്ഷ ഉറപ്പാക്കുന്നതിനും മത്സര പരീക്ഷകളുടെയും നിയമന പരീക്ഷകളുടെയും വിശ്വാസ്യത സംരക്ഷിക്കുന്നതിനുമായി ശക്തമായ നിയമ വ്യവസ്ഥകളാണ് ബില്ലിൽ ഉൾപ്പെടുത്തുന്നതെന്നാണ് സൂചന.

മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം ബിൽ അടുത്ത ആഴ്ച പാർലമെൻ്റിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സമീപകാലത്ത് ആവർത്തിച്ചുണ്ടായ പരീക്ഷാ ചോദ്യപേപ്പർ ചോർച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ പുതിയ നിയമവുമായി മുന്നോട്ടുപോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *