പൂമല ജംഗിൾ റിസോർട്ടിൻ്റെ സഹകരണത്തോടെ നടക്കുന്ന മുളങ്കുന്നത്തുകാവ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് സൗന്ദര്യവത്കരണ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി ദിനമായ ഇന്നലെ തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സിന്ധു അജയകുമാർ പദ്ധതി കൺവീനർ യാക്കോബ് വള്ളിത്തോട്ടത്തിലിന് പുഷ്പ തൈ കൈമാറി ഉദ്ഘാടനം ചെയ്തു. പദ്ധതി ചെയർമാനും വാർഡ് മെമ്പറും ആയ സിബി തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ബിജു വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോണി സണ്ണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസി സാജൻ, അഞ്ചാം വാർഡ് മെമ്പർ പ്രീമ ഫ്രാൻസിസ്, മൂന്നാം വാർഡ് മെമ്പർ ഇ.ടി ബിജു, പഞ്ചായത്ത് സെക്രട്ടറി മനോജ്, Fr. ഫിലിപ്പ് ഇരട്ടമാക്കൽ, Fr. ലിജിൻ കുര്യാക്കോസ്, ഫെഡറൽ ബാങ്ക് വടക്കാഞ്ചേരി ബ്രാഞ്ച് മാനേജർ ഹരിദാസ്, ഇന്ത്യൻ വാർത്ത ചാനൽ ചീഫ് എഡിറ്റർ ആനന്ദ്, പൂമല ജംഗിൾ റിസോർട്ട് മാനേജിങ് ഡയറക്ടർ രഞ്ജി ജോൺ എന്നിവർ ആശസകൾ അർപ്പിച്ചു. പദ്ധതി എക്സിക്യൂട്ടീവ് അംഗം സി പി ജോർജ്ജ് നന്ദി പറഞ്ഞു. ജോയിൻ്റ് കൺവീനർമരായ ഉത്തമൻ നടുവിൽപുരക്കൽ, ജോൺ കുര്യൻ ഇടിഞ്ഞുകുഴിയിൽ, കുര്യൻ ആവലുംതടം എന്നിവർ തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.





