Kerala News

കേരളം പരിസ്ഥിതി സംരക്ഷണത്തിൽ  മാതൃകയാകണം: മന്ത്രി വി ശിവൻകുട്ടി

 വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയ്ക്ക് മാതൃകയായ കേരളം പരിസ്ഥിതി സംരക്ഷണത്തിലും മുന്നിൽ നിൽക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്  മന്ത്രി വി. ശിവൻകുട്ടി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം പട്ടം സെയിന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂൾ വളപ്പിലും മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലും അദ്ദേഹം വൃക്ഷത്തൈകൾ നട്ടു. വിദ്യാർഥികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ശക്തമായ പ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നുണ്ട്. ഹരിത വിദ്യാലയങ്ങൾ, ശുചിത്വ മിഷൻ, പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിനുകൾ, ജൈവകൃഷിയോടുള്ള താൽപര്യം വളർത്തൽ തുടങ്ങിയവ Read More…

Kerala News

പരിസ്ഥിതി ദിനം:  തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ക്യാമ്പയിൻ ലോഗോ മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്തു

അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാറിന്റെ തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ക്യാമ്പയിന് തിരുവനന്തപുരത്ത് തുടക്കമായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ‘എന്റെ കരുതൽ എന്റെ  പരിസ്ഥിതിക്കായി’ എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്തു. പ്ലാസ്റ്റിക്ക് മലിനീകരണത്തിനെതിരെ എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം. കേരളത്തിലെ നദികളിലും, പുഴകളിലുമടക്കം ഒഴുകി നടക്കുമായിരുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തെ വീടുകൾതോറും വാതിൽപ്പടി ശേഖരണം നടത്തി ശാസ്ത്രീയ സംസ്‌കരണം വിജയകരമായി നടത്തിപ്പോരുന്ന സംസ്ഥാനമാണ് കേരളം. ഇതിൽ സംസ്ഥാനത്തെ Read More…

Kerala News

പരിസ്ഥിതി ബോധമുള്ള സമൂഹമായി മാറണം: മന്ത്രി പി പ്രസാദ്

പരിസ്ഥിതിയെക്കുറിച്ചുള്ള അടിസ്ഥാനപാഠങ്ങൾ പഠിക്കുന്നതിലൂടെ മാത്രമേ നമുക്ക് മെച്ചപ്പെട്ട സമൂഹമായി മാറാൻ കഴിയുകയുള്ളുവെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. പ്രകൃതി പാഠം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നിർവഹിക്കുയായിരുന്നു മന്ത്രി. പരിസ്ഥിതി പ്രശ്നം എന്നത് ജീവിത പ്രശ്നം തന്നെയാണ്. അത്കൊണ്ട് തന്നെ പരിസ്ഥിതി ദിനാചരണം എന്നത് ഒരു ദിവസത്തിലേക്ക് ഒതുങ്ങാതെ ശ്രദ്ധിക്കണം. മണ്ണ് രൂപപ്പെടാനുള്ള കാലയളവും പ്രകൃതിയിലെ പ്രക്രിയകളും അറിയുമ്പോൾ അതിന്റെ ഗൗരവം മനസ്സിലാകും. ഗവൺമെന്റിന്റെ തീരുമാനത്തിൽ ഒരു പുഴ സൃഷ്ടിക്കാൻ കഴിയില്ല എന്നതും Read More…

Kerala News

ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷവൽക്കരണ ദൗത്യവുമായി ഹരിതകേരളം മിഷൻ

  ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ഒരു തൈ നടാം ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിന് ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് തുടക്കം കുറിക്കും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് അങ്കണത്തിൽ വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകുന്നേരം 3.30 ന് നടക്കുന്ന ചടങ്ങിൽ നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സണുമായ ഡോ. ടി.എൻ. സീമ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ Read More…