India News

‘ഏക് പേ‍ഡ് മാ കേ നാം’ ക്യാംപെയിനിൽ പങ്കാളികളാകാൻ ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘ഏക് പേ‍ഡ് മാ കേ നാം’ (അമ്മയുടെ പേരിൽ ഒരു മരം) ക്യാംപെയിനിൽ പങ്കുചേർന്ന് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ.

ഉപരാഷ്ട്രപതി ഭവനിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ക്യാംപെയിനിന് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, പരിസ്ഥിതി സംരക്ഷണവും സുസ്ഥിര ജീവിതശൈലിയും ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടു. പ്രകൃതിയോടൊത്ത് ജീവിക്കണമെന്ന ഇന്ത്യയുടെ പാരമ്പര്യ സന്ദേശം ഉയർത്തിക്കാട്ടിയ അദ്ദേഹം, ഭാവിതലമുറകൾക്കായി ഹരിതവും ആരോഗ്യകരവുമായ ലോകം സൃഷ്ടിക്കാൻ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *