
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപ കുറഞ്ഞതോടെ 916 ഹാൾമാർക്ക് സ്വർണത്തിൻ്റെ വില ഗ്രാമിന് 14,275 രൂപയായി. എട്ട് ഗ്രാം സ്വർണത്തിന് 1,14,200 രൂപയാണ് വില.
18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 11,795 രൂപയും എട്ട് ഗ്രാമിന് 94,360 രൂപയുമാണ്.
വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 275 രൂപയും എട്ട് ഗ്രാമിന് 2,200 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ജൂൺ 5-ലെ വിപണി നിരക്കുകളാണ് ആഭരണ വ്യാപാരികൾ പുറത്തുവിട്ടത്.




