Culture India News

ചാര്‍ ധാം യാത്ര: ആദ്യ ആഴ്ചയില്‍ മൂന്ന് ലക്ഷം തീര്‍ത്ഥാടകര്‍ എത്തി

ചാർ ധാം യാത്രയുടെ ആദ്യ ആഴ്ചയില്‍ ഏകദേശം മൂന്ന് ലക്ഷം തീര്‍ത്ഥാടകര്‍ സന്ദർശനം നടത്തി. ഹിമാലയത്തിലെ പ്രധാന തീര്‍ത്ഥകേന്ദ്രങ്ങളായ ഗംഗോത്രി ക്ഷേത്രം, യമുനോത്രി ക്ഷേത്രം, കേദാർനാഥ് ക്ഷേത്രം, ബദ്രിനാഥ് ക്ഷേത്രം എന്നിവ സന്ദര്‍ശിക്കാനായി കഴിഞ്ഞ ഏപ്രില്‍ 19നാണ് ഭക്തർക്കായി തുറന്ന് നൽകിയത്.

ഏപ്രില്‍ 26 വൈകിട്ട് 7 മണിവരെ 2,98,048 പേരാണ് നാല് ക്ഷേത്രങ്ങളിലും എത്തിയത്.

തീര്‍ത്ഥാടകരുടെ വരവില്‍ ദിവസേന വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഉദ്ഘാടന ദിവസം ഏകദേശം 9,800 പേരായിരുന്നു എത്തിയതെങ്കില്‍, ഞായറാഴ്ച അത് 59,458 ആയി ഉയര്‍ന്നു.

സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലും കാലാവസ്ഥാ അനുകൂലതയും തീര്‍ത്ഥാടകരുടെ വരവ് വര്‍ധിക്കാന്‍ കാരണമായതായി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *