Death India International News Politics

ഖത്തർ അമീറിൻ്റെ പിതാവിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുമായി ടെലിഫോണിൽ സംസാരിച്ചു. ഖത്തറിൻ്റെ പിതാവായ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നിര്യാണത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

ആധുനിക ഖത്തറിൻ്റെ ശിൽപ്പിയെന്ന നിലയിൽ പിതാവ് അമീറിൻ്റെ ദീർഘദർശിയായ നേതൃത്വത്തെയും ഇന്ത്യ-ഖത്തർ ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച നിർണായക പങ്കിനെയും പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ത്യയോടും ഖത്തറിലെ ഇന്ത്യൻ സമൂഹത്തോടും അദ്ദേഹം പുലർത്തിയിരുന്ന ആത്മബന്ധവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

അനുശോചനം അറിയിച്ചതിന് ഖത്തർ അമീർ പ്രധാനമന്ത്രി മോദിയോട് നന്ദി രേഖപ്പെടുത്തി. ഇന്ത്യ-ഖത്തർ തന്ത്രപ്രധാന പങ്കാളിത്തവും ജനങ്ങൾ തമ്മിലുള്ള ബന്ധവും കൂടുതൽ ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *