കോഴിക്കോട് ജില്ലയിൽ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്ളയിങ് സ്ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 71,51,950 രൂപ പിടികൂടി. മാർച്ച് 29, 30 ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ഇന്നലെ (മാര്‍ച്ച് 29) കുറ്റ്യാടി മണ്ഡലത്തില്‍ നിന്ന് 2,52,450 രൂപ, നാദാപുരം -5,00,000 രൂപ, കൊയിലാണ്ടി -2,00,000 രൂപ, കുന്ദമംഗലം -19,93,250 രൂപ, കോഴിക്കോട് സൗത്ത് -9,35,000 രൂപ, എലത്തൂര്‍ – 18,16,750 രൂപ, തിരുവമ്പാടി -1,20,000 രൂപ, പേരാമ്പ്ര -3,99,000 രൂപ, Read More…
തൃശ്ശൂർ പൂരം അന്വേഷണ റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ബി. ഗോപാലകൃഷ്ണൻ രംഗത്ത്. മുൻ മന്ത്രി വി.എസ്സ് സുനിൽ കുമാറി ന്റെയും മന്ത്രി രാജന്റേയും അനുവാദത്തോടെ തിരുവമ്പാടി ദേവസ്വത്തിനെതിരെയും തിരുവമ്പാടി എഴുന്നള്ളിപ്പിനെതിരെയും പോലീസ് നടത്തിയ കൊള്ളരുതായ്മയെ വെള്ളപൂശി വാദിയെ പ്രതിയാക്കി അവതരിപ്പിച്ച തൃശ്ശൂർ പൂരം അന്വേഷണറിപ്പോർട്ട് കേരളത്തിലെ സർക്കാർ നടത്തുന്ന ക്ഷേത്ര വിരുദ്ധ സമീപനത്തിന്റെ ഭാഗമാണ്. മറ്റ് ഏതെങ്കിലും മത ആചാരങ്ങൾ പോലീസ് നിയന്ത്രിക്കുന്നുണ്ടൊ? പള്ളി കമ്മറ്റിക്കെതിരെ പ്രതി ചേർക്കാറുണ്ടാ?എന്തുകൊണ്ട് തിരുവമ്പാടി ദേവസ്വത്തിനെതിരെ Read More…
ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. തൃശൂർ നടവരമ്പ് പാടത്ത് പാലാഴി ഹൗസിൽ പ്രദീപ് പാലാഴി ആണ് വഴിപാടായിആനയെ നടയിരുത്തിയത്. ക്ഷേത്രം മേൽശാന്തി ചെർപ്പുളശ്ശേരി തെക്കും പറമ്പത്ത് മനയിൽ ബ്രഹ്മശ്രീ ടി.എം.നാരായണൻ നമ്പൂതിരി മുഖ്യകാർമികനായി. ജൂനിയർ വിഷ്ണു എന്ന ആനയെയാണ് നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ Read More…