Business Economy India News

ഇ20 പെട്രോൾ വിതരണത്തിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ

ചണ്ഡീഗഡ്: ഇ20 പെട്രോൾ വിതരണം ചെയ്യുന്നത് ഉപഭോക്താക്കളോടുള്ള അനീതിയാണെന്ന് ആരോപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രംഗത്ത്. ഇ20 പെട്രോളിനെതിരെ ശബ്ദമുയർത്താൻ ജനങ്ങൾ ഒപ്പുശേഖരണത്തിൽ പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വീഡിയോ സന്ദേശത്തിലൂടെയാണ് ഭഗവന്ത് മൻ ഇക്കാര്യം അറിയിച്ചത്. ഇ20 പെട്രോൾ ഉപയോഗിക്കുന്നതിനെ തുടർന്ന് രാജ്യത്തുടനീളമുള്ള മോട്ടോർസൈക്കിളുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് തകരാറുകൾ നേരിടുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ നടപടിയെടുക്കാൻ കേന്ദ്രസർക്കാരിനെ നിർബന്ധിതരാക്കാൻ ജനങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.