ബിഷ്കെക്: ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കിർഗിസ്ഥാനിലെത്തി. ഉച്ചകോടിക്കിടെ വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകളും അദ്ദേഹം നടത്തും.
കിർഗിസ്ഥാൻ മന്ത്രിസഭാ അധ്യക്ഷൻ അദിൽബെക് കാസിമലിയേവ് വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
പ്രധാനമന്ത്രിക്ക് പരമ്പരാഗത കിർഗിസ് സ്വീകരണവും ഒരുക്കിയിരുന്നു. വിമാനത്താവളത്തിൽ കിർഗിസ്ഥാൻ്റെ തനത് നൃത്താവിഷ്‌കാരവും അരങ്ങേറി.





