India Kerala News Politics

17 ലക്ഷം രൂപയുടെ ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകൾ; സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 17 ലക്ഷം രൂപ ചെലവഴിച്ച് പഴയ അയ്യന്തോൾ ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു.

അയ്യന്തോൾ കാർത്യായനി ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ അയ്യന്തോൾ ഡിവിഷൻ മുൻ കൗൺസിലർ എൻ. പ്രസാദ്, കൗൺസിലർമാരായ മെഫി ഡെൽസൺ, രഘുനാഥ് സി. മേനോൻ, പൂർണിമ സുരേഷ്, രേഷ്മ മേനോൻ, വിനോദ് കൃഷ്ണ എന്നിവർ സംസാരിച്ചു.

ദിനേഷ്‌കുമാർ കരിപ്പേരിൽ, ശ്രീജി വി. മോഹൻ, രതീഷ് ചന്ദ്രൻ, രാമചന്ദ്രൻ ടി.കെ., ഗോപകുമാർ എം., സുരേഷ് പുതൂർ, രഘുനാഥ് കുന്നമ്പത്ത്, രവീന്ദ്രൻ പി.എം., രാജേന്ദ്രനാഥ്, രാമകൃഷ്ണൻ പി. എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

ബിഡിഎസ് പരീക്ഷയിൽ ഉജ്ജ്വല വിജയം നേടിയ ഡോ. എൻ.ഡി. ദേവപ്രിയയെ ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ആദരിച്ചു.

ചിത്രം 1-മിനി മസ്റ്റ് ഡേറ്റിന്റെ ഉദ്ഘാടനം സുരേഷ് ഗോപി നിർവഹിക്കുന്നു ഡിവിഷൻ കൗൺസിലർ മെഫി ഡൽസൺ, ദിനേഷ്‌കുമാർ കരിപ്പേരിൽ എന്നിവർ സമീപം

ചിത്രം 2- ഡോ. എൻ.ഡി. ദേവപ്രിയയെ ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ആദരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *