Kerala News

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്; മീഡിയ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഡിസംബര്‍ 27 മുതല്‍ 29 വരെ നടക്കുന്ന ബേപ്പൂര്‍ ‘ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് സീസണ്‍ നാലിന്റെ ഭാഗമായുള്ള മീഡിയ സെന്ററിന്റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ മേയര്‍ ഡോ, ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ ഏറ്റെടുത്ത ഉത്സവമായി ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് മാറിക്കഴിഞ്ഞുവെന്ന്‌ മേയര്‍ പറഞ്ഞു. അതിന്റെ നാലാം സീസണ്‍ കൂടുതല്‍ വിജയകരവും ഫലപ്രദവുമായി അത് മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.

ചടങ്ങില്‍ മീഡിയ കമ്മിറ്റി ചെയര്‍മാന്‍ സനോജ് കുമാര്‍ ബേപ്പൂര്‍ അധ്യക്ഷനായി. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ എസ് കെ സജീഷ്, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശൈലജ, കൗണ്‍സിലര്‍മാരായ എം ഗിരിജ, ടി രജനി, ടി കെ ഷെമീന, ടൂറിസം ജോ. ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത്ത് ശങ്കര്‍, പിആര്‍ഡി റീജ്യണല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ കെ ടി ശേഖര്‍, ഫറോക്ക് എസിപി എ എം സിദ്ദീഖ്, ഡിടിപിസി സെക്രട്ടറി ഡോ. ടി നിഖില്‍ ദാസ്, സംഘാടക സമിതി കണ്‍വീനര്‍ ടി രാധാഗോപി, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഇ പി മുഹമ്മദ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, മീഡിയ കോഓര്‍ഡിനേറ്റര്‍ മനാഫ് താഴത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

ബേപ്പൂര്‍ പുലിമൂട്ട് റേഡില്‍ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് സംഘാടക സമിതി ഓഫീസിനോട് ചേർന്നാണ് മീഡിയ സെന്റര്‍ പ്രവര്‍ത്തിക്കുക.

Leave a Reply

Your email address will not be published. Required fields are marked *