Kerala News

ദേശീയപാത 66 ഉദ്ഘാടനം ജനുവരിയില്‍; മുഹമ്മദ് റിയാസ്

ന്യൂഡല്‍ഹി: ദേശീയപാത 66ന്റെ ഉദ്ഘാടനം ജനുവരിയില്‍ നടക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്‍എച്ച് 66 കേരളത്തില്‍ 450 കിലോമീറ്റര്‍ പൂര്‍ത്തിയായെന്നും പൂര്‍ത്തികരിച്ച ഭാഗം ജനുവരില്‍ ഉദ്ഘാടനം ചെയ്യുമെന്നും ഡല്‍ഹിയില്‍ മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം ദേശീയപാത 66 ന്റെ 560 കിലോമീറ്റര്‍ 2026 മാര്‍ച്ചോടെ ഡിസംബറോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

Kerala News

ശബരിമല തീർത്ഥാടനകാല തയ്യാറെടുപ്പിന് പൊതുമരാമത്ത് വകുപ്പിൽ കോർ ടീം രൂപീകരിച്ചു: മന്ത്രി പി. എ. മുഹമ്മദ് റിയാസ്

ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക കോർ ടീം രൂപീകരിച്ചതായി മന്ത്രി പി. എ. മുഹമ്മദ് റിയാസ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കൺവീനറായ ടീമിൽ  അഡീഷണൽ സെക്രട്ടറി, കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടർ, കെ.ആർ.എഫ്.ബി (പി.എം.യു) പ്രൊജക്ട് ഡയറക്ടർ, നിരത്ത്, പാലങ്ങൾ, ദേശീയപാത, ഡിസൈൻ വിഭാഗം ചീഫ് എഞ്ചിനീയർമാർ, റിക്ക്, പ്രതീക്ഷ – ആശ്വാസ് മാനേജിംഗ് ഡയറക്ടർമാർ എന്നിവർ അംഗംങ്ങളാണ്. ശബരിമല തീർത്ഥാടന കാലത്തിന് മുന്നോടിയായുള്ള പ്രവൃത്തി വിലയിരുത്തലിനായി ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.  ഓരോ ജില്ലകളിലും പ്രവൃത്തി വിലയിരുത്തുന്നതിനുള്ള  ചുമതല ഓരോ Read More…

Kerala News

റോഡ് പരിപാലനത്തിനുള്ള റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തികൾ സമയബന്ധിതമായി നടപ്പിലാക്കുന്നുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം: മന്ത്രി മുഹമ്മദ് റിയാസ്

        സംസ്ഥാനത്ത് റോഡ് പരിപാലനത്തിനുള്ള റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തികൾ സമയബന്ധിതമായി നടപ്പിലാക്കുന്നു എന്ന്  ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർദ്ദേശിച്ചു. പൊതുമരാമത്ത് വകുപ്പിലെ റോഡ് പരിപാലനം വിലയിരുത്തുന്നതിനായി ചേർന്ന ഉന്നതതലയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 90 ശതമാനം റോഡുകളും റണ്ണിംഗ് കോൺട്രാക്ടിലൂടെ നല്ലനിലയിൽ പരിപാലിക്കപ്പെടുന്നുണ്ട്. മഴക്കാലത്ത് ചില റോഡുകളിൽ ഉണ്ടാകുന്ന കുഴികൾ അടച്ചു എന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. അക്കാര്യത്തിൽ ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടാകാൻ പാടില്ല. റോഡുകളിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ പരിശോധന നിലവിൽ നടത്തുന്നതുപോലെ തന്നെ Read More…

Kerala News

സംസ്ഥാനത്തെ 60 ശതമാനം പൊതുമരാമത്തു റോഡുകളും ബിഎം ബിസി നിലവാരത്തിലേക്ക് ഉയർന്നു: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം സംസ്ഥാനത്തെ 60 ശതമാനം പൊതുമരാമത്തു റോഡുകളും ബിഎം& ബിസി നിലവാരത്തിലേക്ക് ഉയർന്നതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. ബിഎംബിസി നിലവാരത്തിൽ നവീകരണം പൂർത്തീകരിച്ച ഉദിയൻകുളങ്ങര വട്ടവിള റോഡിൻറെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 109 കിലോമീറ്റർ റോഡുകളിൽ 88 കിലോമീറ്റർ റോഡുകളും ബിഎം & ബിസി നിലവാരത്തിൽ നിർമ്മാണം പൂർത്തിയായി. 2016 മുതൽ മണ്ഡലത്തിൽ പൊതുമരാമത്തു റോഡ് വിഭാഗം മുഖേന Read More…

Kerala News

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഹബായി കേരളം മാറുന്നു -മന്ത്രി മുഹമ്മദ് റിയാസ്

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രധാന ഹബായി കേരളത്തെ മാറ്റുന്നതിനുള്ള വലിയ ശ്രമമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വിജ്ഞാന കൗണ്‍സില്‍ രൂപീകരണ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസത്തിന് പുറത്തുപോയിരുന്ന സ്ഥിതിമാറി കേരളത്തില്‍ തന്നെ അവസരമൊരുങ്ങുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂതന കോഴ്സുകള്‍ക്കും വിദ്യാഭ്യാസ രീതികള്‍ക്കും സമാനമായവ ഇവിടെ ഒരുക്കുന്നു. Read More…

Kerala News

കേരളം, പൊതുജനാരോ​ഗ്യത്തിന് വേണ്ടി കൂടുതൽ ഫണ്ട് ചെലവഴിക്കുന്ന സംസ്ഥാനം: മന്ത്രി പി.എ മുഹമ്മദ് റിയാസ്

കണിയാപുരത്ത് ആധുനിക പൊതുശ്മശാനം ‘പ്രശാന്തി’ മന്ത്രി ഉദ്ഘാടനം ചെയ്തു പൊതുജനാരോ​ഗ്യ സമ്പ്രദായത്തിനുവേണ്ടി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും കേരളത്തിലാണ് ഇന്ത്യയിൽ ഏറ്റവും ആയുർദൈർഘ്യമുള്ളതെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആധുനിക സംവിധാനങ്ങളോടു കൂടി അണ്ടൂർക്കോണം പഞ്ചായത്തിലെ കണിയാപുരത്ത്  ‘പ്രശാന്തി’ എന്ന പേരിൽ പ്രവർത്തനമാരംഭിക്കുന്ന പൊതുശ്മശാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.   പ്രാഥമികാരോ​ഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെ കേരളത്തിൽ എല്ലാ സജ്ജീകരണങ്ങളും ഉണ്ട്. ഒരു കുഞ്ഞ് Read More…

Kerala News

വസന്തോത്സവത്തിന് തുടക്കം; പുഷ്പോത്സവവും ലൈറ്റ് ഷോയും മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

തലസ്ഥാന നഗരത്തിലെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്ക് ആനന്ദ രാവുകൾ സമ്മാനിച്ച് കനകക്കുന്നിൽ വസന്തോത്സവത്തിന് തുടക്കമായി. പൊതുമരാമത്ത് വിനോദസഞ്ചാരവകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പുഷ്പമേളയുടെയും ലൈറ്റ് ഷോയുടെയും ഉദ്ഘാടനം നിർവഹിച്ചു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് സർവ്വകാല റെക്കോർഡ് നേട്ടം കൈവരിച്ച വർഷമാണ് 2024 എന്ന് മന്ത്രി പറഞ്ഞു. വസന്തോത്സവം ഉൾപ്പെടെയുള്ള നിരവധി ഫെസ്റ്റുകളും കൂട്ടായ്മകളും ആണ് അതിനു സഹായിച്ചത്. ഇത്തവണ പുതുവത്സരം ഗംഭീരമാക്കാൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ സഞ്ചാരികളെ ആകർഷിക്കാൻ നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വികെ പ്രശാന്ത് എം Read More…

Kerala News

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്; മീഡിയ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഡിസംബര്‍ 27 മുതല്‍ 29 വരെ നടക്കുന്ന ബേപ്പൂര്‍ ‘ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് സീസണ്‍ നാലിന്റെ ഭാഗമായുള്ള മീഡിയ സെന്ററിന്റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ മേയര്‍ ഡോ, ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ ഏറ്റെടുത്ത ഉത്സവമായി ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് മാറിക്കഴിഞ്ഞുവെന്ന്‌ മേയര്‍ പറഞ്ഞു. അതിന്റെ നാലാം സീസണ്‍ കൂടുതല്‍ വിജയകരവും ഫലപ്രദവുമായി അത് മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു. ചടങ്ങില്‍ മീഡിയ കമ്മിറ്റി Read More…

Kerala News

ചിറങ്ങര റെയില്‍വെ മേല്‍പ്പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി മണ്ഡലത്തിലെ കൊരട്ടി-ബസാര്‍ റോഡിലെ ലെവല്‍ ക്രോസ്സ് നം.56 ലെ ജനങ്ങളുടെ യാത്ര ദുരിതത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേയ്ക്കായി നിര്‍മ്മിച്ച ചിറങ്ങര റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. കേരള സര്‍ക്കാരിന്റെ ലെവല്‍ ക്രോസ്റ്റ് ഇല്ലാത്ത കേരളം പദ്ധതിയില്‍ ആര്‍.ബി.ഡി.സി.കെ പൂര്‍ത്തിയാക്കുന്ന 6-ാമത്തെ മേല്‍പ്പാലമാണ് ചിറങ്ങര റെയില്‍വേ മേല്‍പ്പാലം. കേരളത്തിന്റെ റെയില്‍വെ മേല്‍പ്പാലങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ റെയില്‍വെ ഓവര്‍ ബ്രഡ്ജ് ഒരു Read More…

Kerala News

മലയോരഹൈവേ: കേരളത്തിന്റെ പ്രതീക്ഷയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലെ ഏറ്റവും വലിയ പാതയായ മലയോരഹൈവെ കേരളത്തിന്റെ പ്രതീക്ഷയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റോഡ് വികസനത്തിൽ ഈ സർക്കാർ വലിയ മുന്നേറ്റം നടത്തിയെന്നും മികച്ച നിലവാരമുള്ള റോഡുകളാണ് ഇപ്പോഴുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മലയോര ഹൈവെയുടെ ജില്ലയിലെ മൂന്നാം റീച്ചിന്റെയും ചാത്തന്‍മാസ്റ്റര്‍ റോഡിന്റെ രണ്ടാം റീച്ചും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സനീഷ്‌കുമാര്‍ ജോസഫ് എം.എൽ.എ. അധ്യക്ഷനായി. ബെന്നി ബെഹനാന്‍ എം.പി, കെ.ആര്‍.എഫ്.ബി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷിബു കൃഷ്ണരാജ്, ബ്ലോക്ക് പഞ്ചായത്ത് Read More…