Kerala News

വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കണം; നിരോധനം കർശനമാക്കി ഹൈക്കോടതി

കൊച്ചി: വിവാഹ സൽക്കാരങ്ങളിലടക്കം പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ഒഴിവാക്കണം എന്ന് കേരള ഹൈക്കോടതി നിർദേശിച്ചു. പകരം ഗ്ലാസ് വെള്ളക്കുപ്പികൾ ഉപയോഗിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പുനരുപയോഗം ഇല്ലാത്ത പ്ലാസ്റ്റിക് കർശനമായി നിയന്ത്രിക്കണമെന്നും കോടതി വ്യക്തമാക്കി.

100 പേരിൽ കൂടുതൽ പങ്കെടുക്കുന്ന ചടങ്ങുകളിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് ലൈസൻസ് നിർബന്ധമാക്കണം എന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, പി. ഗോപിനാഥ് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകി. ലൈസൻസ് നൽകാനുള്ള ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകി.

മലയോര മേഖലകളിൽ പ്ലാസ്റ്റിക് നിരോധനം പരിഗണനയിലാണ് എന്ന് തദ്ദേശ വകുപ്പ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. മാലിന്യസംസ്‌കരണത്തിൽ റെയിൽവേയുടെ വീഴ്ച കോടതി വിമർശിച്ചു. ട്രാക്കുകൾ മാലിന്യമുക്തമായി സൂക്ഷിക്കാനും റെയിൽവേയ്ക്ക് നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *