Business Economy India Kerala News

കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു; ഗ്രാമിന് ₹70 വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 70 രൂപ ഉയർന്നതോടെ 22 കാരറ്റ് (916) സ്വർണത്തിൻ്റെ വില ഗ്രാമിന് 13,160 രൂപ ആയി. 8 ഗ്രാമിൻ്റെ വില 1,05,280 രൂപ ആയി ഉയർന്നു.

അതേസമയം, 18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 10,810 രൂപ ആണ്. 8 ഗ്രാമിന് 86,480 രൂപ വിലയായി.

അതെസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 235 രൂപയും 8 ഗ്രാമിന് 1,880 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ആഗോള വിപണിയിലെ ചലനങ്ങളും ആഭ്യന്തര ആവശ്യകതയും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *