Culture Kerala News

ഗുരുവായൂരപ്പൻ്റെ ശീവേലി ചടങ്ങിൽ പങ്കെടുത്ത് പിടിയാന രശ്മി

ഇരുപത്തിമൂന്ന് വർഷത്തിനു ശേഷം ഗുരുവായൂരപ്പൻ്റെ ശീവേലി എഴുന്നള്ളിപ്പിൽ പങ്കെടുത്ത് പിടിയാന രശ്മി. ഇന്ന് വൈകിട്ടത്തെ ശീവേലി എഴുന്നള്ളിപ്പിലായിരുന്നു രശ്മിയാന പങ്കെടുത്തത്. 2003 ൽ ആനയെ ശീവേലിയിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ ഫലമുണ്ടായില്ല.

ആൾക്കൂട്ടം കണ്ടാൽ പരിഭ്രാന്തിയിലാകുന്ന പ്രകൃതമായതിനാലാണ് രശ്മിയെ ശീവേലി എഴുന്നള്ളിപ്പിൽ നിന്ന് അകറ്റിയത്. പാപ്പാൻമാരുടെയും ദേവസ്വം ജീവ ധനം ജീവനക്കാരുടെയും നിരന്തര പരിശ്രമമാണ് ഇന്ന് വിജയം കണ്ടത്. പാപ്പാൻമാരായ സുരേഷ് കെ എ, വിപിൻ കുമാർ. വി, സുധീർ സി.വി. എന്നിവരുടെ പ്രയത്നവും ശ്രീ ഗുരുവായൂരപ്പൻ്റെ അനുഗ്രഹവും രശ്മിക്ക് തുണയായി. ഇനി എഴുന്നള്ളിപ്പുകളിൽ രശ്മിയെ പങ്കെടുപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം .

Leave a Reply

Your email address will not be published. Required fields are marked *