Culture Kerala News

ഗജകേസരികളുടെ സുഖ ചികിത്സ സമാപിച്ചു

ഒരു മാസമായി നടന്നു വന്ന ഗുരുവായൂർ ദേവസ്വം ആനകളുടെ വാർഷിക സുഖചികിത്സയ്ക്ക് ഇന്ന് പരിസമാപ്തിയായി. ആനകളുടെ ആരോഗ്യ സംരക്ഷണവും ശരീരപുഷ്ടിയും ലക്ഷ്യമാക്കിയ സുഖചികിത്സ ആനകൾക്ക് ഏറെ പ്രയോജന പ്രദമായെന്നാണ് വിലയിരുത്തൽ. പുന്നത്തൂർ കോട്ട ആനത്താവളത്തിൽ നടന്ന സമാപന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഐ എ എസ്, ദേവസ്വം ഭരണസമിതി അംഗം സി. മനോജ് എന്നിവർ സന്നിഹിതരായി.

Culture Health Kerala News

വാർഷിക ആന സുഖചികിത്സക്ക് ഇന്ന് സമാപനം

ഒരു മാസമായി നടന്നു വരുന്ന ഗുരുവായൂർ ദേവസ്വം ആനകളുടെ വാർഷിക സുഖചികിത്സ ഇന്ന് (ജൂലായ് 30) സമാപിക്കും. ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ശരീരപുഷ്ടിക്കും വേണ്ടിയായിരുന്നു സുഖചികിത്സ. വിശദമായ തേച്ചു കുളിയും സമീകൃത ആഹാരവും ആനകളുടെ ആരോഗ്യത്തിന് ഗുണപരമായ മാറ്റത്തിന് ഇടയാക്കിയിട്ടുണ്ട്. ജീവധനം വിദഗ്ധ സമിതി അംഗങ്ങളായ ഡോ. പി.ബി.ഗിരിദാസ്, ഡോ. എം.എൻ.ദേവൻ നമ്പൂതിരി, ഡോ. ടി.എസ്. രാജീവ്, ഡോ. കെ.വിവേക്, ഡോ.യു. ഗിരീഷ്, ഡോ. വി.ശബരീനാഥ്, ദേവസ്വം വെറ്ററിനറി സർജൻ ഡോ. ചാരുജിത്ത് നാരായണൻ എന്നിവരുടെ Read More…

Culture Kerala News

ഗുരുവായൂർ ക്ഷേത്രം ശീവേലി എഴുന്നള്ളിപ്പിൽപങ്കെടുത്ത് ‘കീർത്തി ആന’

അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീഗുരുവായൂരപ്പൻ്റെ ശീവേലി എഴുന്നള്ളിപ്പിൽ പങ്കെടുത്ത് കൊമ്പൻ കീർത്തി ആന. ഇന്ന് ഉച്ചതിരിഞ്ഞുള്ള ശീവേലി എഴുന്നള്ളിപ്പിലായിരുന്നു കീർത്തിയാന പങ്കെടുത്തത്. വിജയകരമായി എഴുന്നള്ളിപ്പിൻ്റെ പ്രദക്ഷിണവും പൂർത്തിയാക്കി. 2021ലാണ് ഈ ആനയെ ഒടുവിൽ ശീവേലിയിൽ പങ്കെടുപ്പിച്ചത്. പാപ്പാൻമാരായ മഹേഷ് പി.എസ്, ഉണ്ണിക്കൃഷ്ണൻ.യു, വിബിൻ.സി.വി എന്നിവരുടെ പരിശ്രമവുംദേവസ്വം ജീവധനം ജീവനക്കാരുടെ പിന്തുണയുമാണ് ഇന്ന് വിജയം കണ്ടത്. ശ്രീ ഗുരുവായൂരപ്പൻ്റെ അനുഗ്രഹവും കീർത്തിക്ക് തുണയായി. ഇനി ആനക്കോട്ടയ്ക്ക് പുറത്തുള്ള എഴുന്നള്ളിപ്പുകളിലും കീർത്തിയെ പങ്കെടുപ്പിക്കാനാകുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ.

Culture Kerala News

ഗുരുവായൂരപ്പൻ്റെ ശീവേലി ചടങ്ങിൽ പങ്കെടുത്ത് പിടിയാന രശ്മി

ഇരുപത്തിമൂന്ന് വർഷത്തിനു ശേഷം ഗുരുവായൂരപ്പൻ്റെ ശീവേലി എഴുന്നള്ളിപ്പിൽ പങ്കെടുത്ത് പിടിയാന രശ്മി. ഇന്ന് വൈകിട്ടത്തെ ശീവേലി എഴുന്നള്ളിപ്പിലായിരുന്നു രശ്മിയാന പങ്കെടുത്തത്. 2003 ൽ ആനയെ ശീവേലിയിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ ഫലമുണ്ടായില്ല. ആൾക്കൂട്ടം കണ്ടാൽ പരിഭ്രാന്തിയിലാകുന്ന പ്രകൃതമായതിനാലാണ് രശ്മിയെ ശീവേലി എഴുന്നള്ളിപ്പിൽ നിന്ന് അകറ്റിയത്. പാപ്പാൻമാരുടെയും ദേവസ്വം ജീവ ധനം ജീവനക്കാരുടെയും നിരന്തര പരിശ്രമമാണ് ഇന്ന് വിജയം കണ്ടത്. പാപ്പാൻമാരായ സുരേഷ് കെ എ, വിപിൻ കുമാർ. വി, സുധീർ സി.വി. എന്നിവരുടെ പ്രയത്നവും ശ്രീ ഗുരുവായൂരപ്പൻ്റെ Read More…

Culture Kerala News

ഗുരുവായൂർ ദേവസ്വം ആനകൾക്കുള്ള സുഖചികിത്സ തുടങ്ങി

റവന്യൂ (ദേവസ്വം) സെക്രട്ടറി എം.ജി.രാജമാണിക്കം ഐഎഎസ് ഉദ്ഘാടനം നിർവ്വഹിച്ചു ശ്രീഗുരുവായൂരപ്പൻ്റെ ഗജസമ്പത്ത് പരിപാലിച്ചുവരുന്ന ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ പുന്നത്തുർ ആനത്താവളത്തിലെ ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള ഒരു മാസത്തെ വാർഷിക സുഖചികിത്സ തുടങ്ങി. റവന്യൂ (ദേവസ്വം) സെക്രട്ടറി എം.ജി.രാജമാണിക്കം ഐ എ എസ് ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം കൊമ്പൻ ജൂനിയർ വിഷ്ണുവിന് ഔഷധ ചോറുരുള നൽകിയായിരുന്നു ഉദ്ഘാടനം. ഗുരുവായൂർ ദേവസ്വം ആനകൾക്കുള്ള സുഖചികിത്സ ലോകത്തിനാകെ മാതൃകയാണെന്ന് എം.ജി. രാജമാണിക്കം പറഞ്ഞു. തുടർന്ന് കൊമ്പൻമാരായ വിനായകൻ, ഗോപീകൃഷ്ണൻ ഉൾപ്പെടെ മറ്റ് Read More…

Kerala News

പരിക്കേറ്റ കൊമ്പനാനയ്ക്ക് വിദഗ്ധ ചികിത്സ നൽകി

കാലിന് പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തിയ കൊമ്പനാനയ്ക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അടിയന്തര വിദ​ഗ്ധ ചികിത്സ നൽകി. വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിലെ അതിരപ്പിള്ളി റേഞ്ചിന് കീഴിലുള്ള ഏഴാറ്റുമുഖം എരുമത്തടം ഭാഗത്താണ് ഏകദേശം 15 വയസ് പ്രായമുള്ള ആനയെ കണ്ടെത്തിയത്. ആനകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കൊമ്പന് പരിക്കേറ്റതെന്നാണ് ഡോക്ടർമാരുടെ നിഗമനം. പരിക്കേറ്റ ആനയെ നിരീക്ഷിക്കാൻ വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. തുടർന്ന് വെറ്ററിനറി ഡോക്ടർമാരും വനപാലകരും അടങ്ങുന്ന സംഘം ആനയെ മയക്കുവെടി വച്ച് വിദഗ്ധ Read More…

Kerala News

കര്‍ക്കടകപ്പുലരിയില്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട്; ഔഷധക്കൂട്ടിനൊപ്പം പൈനാപ്പിളും തണ്ണിമത്തനും

തൃശൂര്‍: കര്‍ക്കിടകപ്പുലരിയില്‍ വടക്കും നാഥ ക്ഷേത്രത്തില്‍ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടന്നു. അയല്‍ ജില്ലകളില്‍ നിന്നും ആയിക്കണക്കിന് ആളുകളാണ് ആനയൂട്ട് കാണാനെത്തിയത്. ഏഴ് പിടിയാനകള്‍ ഉള്‍പ്പെടെ 63 ആനകളാണ് എത്തിയത്. സാവിത്രി കുട്ടി എന്ന പിടിയാനയ്ക്ക് ക്ഷേത്രം മേല്‍ശാന്തി ശ്രീരാജ് നാരായണന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കിയാണ് ആനയൂട്ടിന് തുടക്കമിട്ടത്. പ്രത്യേക ഔഷധക്കൂട്ടുകള്‍ കൊണ്ടുള്ള വിഭവങ്ങള്‍ കൂടാതെ അവില്‍, മലര്‍, തണ്ണിമത്തന്‍, പൈനാപ്പിള്‍ എന്നിവ ചേര്‍ത്താണ് ആനകള്‍ക്ക് നല്‍കുന്നത്. 43-ാം വര്‍ഷമാണ് വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടക്കുന്നത്. കൊച്ചിന്‍ Read More…

Kerala News

തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടി; 42 പേര്‍ക്ക് പരിക്ക്

തൃശൂര്‍:‌ പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി. ഊട്ടോളി രാമന്‍ എന്ന ആനയാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ആനയുടെ വിരണ്ടോടലിനെത്തുടര്‍ന്ന് ഉണ്ടായ തിക്കിലും തിരക്കിലും 42ല്‍ അധികം പേര്‍ക്ക് പരിക്ക് സംഭവിച്ചു. പരിക്കേറ്റ ചിലര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആനപ്പുറത്തുണ്ടായിരുന്ന മൂന്ന് പേര്‍ ഏകദേശം 15 മിനിറ്റോളം നിലത്ത് ഇറങ്ങാനാവാതെ കുടുങ്ങിക്കിടന്നതും ഭീതിയുണ്ടാക്കി. പാണ്ടിമഠം എംജി റോഡിലേക്ക് ആന ഓടിയതോടെ ആകെ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. എലിഫന്റ് സ്‌ക്വാഡ് ഉടന്‍ സ്ഥലത്തെത്തി ആനയെ നിയന്ത്രണ വിധേയമാക്കിയതായി Read More…

Kerala News

മസ്തകത്തിലെ ഗുരുതര മുറിവേറ്റ കൊമ്പന്‍ ചികിത്സയ്ക്കിടെ ചരിഞ്ഞു

കൊച്ചി: അതിരപ്പള്ളിയില്‍ മസ്തകത്തിലെ ആഴത്തിലുള്ള മുറിവിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന കൊമ്പന്‍ ചികിത്സയ്ക്കിടെ ചരിഞ്ഞു. കോടനാട് അഭയാരണ്യത്തില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ ആന മരിച്ചത്. വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ ശേഷം കുങ്കി ആനകളുടെ സഹായത്തോടെയാണ് കൊമ്പനെ ലോറിയില്‍ കയറ്റി കോടനാട്ട് എത്തിച്ചത്. മസ്തകത്തിലെ മുറിവില്‍ ഒരു അടിയോളം ആഴം ഉണ്ടായിരുന്നുവെന്നും പുഴുക്കളെ കണ്ടെത്തിയതോടെ അടിയന്തര ചികിത്സ ആവശ്യമായിരുന്നു. വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം സ്ഥലത്തെത്തിയാണ് മയക്കുവെടിവെച്ചത്. Read More…

Kerala News

പടയപ്പ മദപ്പാടിൽ; ആനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘം

മൂന്നാർ: കാട്ടാന പടയപ്പ മദപ്പാടിലാണെന്ന് വനം വകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. ഇടത് ചെവിക്ക് സമീപം മദപ്പാട് കണ്ടുപിടിച്ചതിനെ തുടർന്ന്, ആനയുടെ ചിത്രങ്ങൾ വെറ്ററിനറി ഡോക്ടർ പരിശോധിച്ചപ്പോഴാണ് സ്ഥിരീകരണം ലഭിച്ചത്. വനം വകുപ്പ് പ്രത്യേക വാച്ചർമാരെ നിയോഗിച്ചു. ഇതിനകം ആർആർടി (റാപിഡ് റസ്‌പോൺസ് ടീം) പടയപ്പയെ നിരീക്ഷിച്ചുവരുകയാണ്. പടയപ്പ മദപ്പാട് തുടങ്ങിയാൽ അക്രമാസക്തനാകുന്നത് പതിവാണെന്ന് വനം വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ആദ്യം മദപ്പാടിന്റെ ലക്ഷണങ്ങൾ കണ്ടത്. അതിനുശേഷം, പടയപ്പ നിരവധി വീടുകളും വാഹനങ്ങളും തകർത്തിരുന്നു. നാളുകളായി Read More…