ഒരു മാസമായി നടന്നു വന്ന ഗുരുവായൂർ ദേവസ്വം ആനകളുടെ വാർഷിക സുഖചികിത്സയ്ക്ക് ഇന്ന് പരിസമാപ്തിയായി. ആനകളുടെ ആരോഗ്യ സംരക്ഷണവും ശരീരപുഷ്ടിയും ലക്ഷ്യമാക്കിയ സുഖചികിത്സ ആനകൾക്ക് ഏറെ പ്രയോജന പ്രദമായെന്നാണ് വിലയിരുത്തൽ.
പുന്നത്തൂർ കോട്ട ആനത്താവളത്തിൽ നടന്ന സമാപന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഐ എ എസ്, ദേവസ്വം ഭരണസമിതി അംഗം സി. മനോജ് എന്നിവർ സന്നിഹിതരായി.




