Culture Health Kerala News

വാർഷിക ആന സുഖചികിത്സക്ക് ഇന്ന് സമാപനം


ഒരു മാസമായി നടന്നു വരുന്ന ഗുരുവായൂർ ദേവസ്വം ആനകളുടെ വാർഷിക സുഖചികിത്സ ഇന്ന് (ജൂലായ് 30) സമാപിക്കും. ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ശരീരപുഷ്ടിക്കും വേണ്ടിയായിരുന്നു സുഖചികിത്സ. വിശദമായ തേച്ചു കുളിയും സമീകൃത ആഹാരവും ആനകളുടെ ആരോഗ്യത്തിന് ഗുണപരമായ മാറ്റത്തിന് ഇടയാക്കിയിട്ടുണ്ട്.

ജീവധനം വിദഗ്ധ സമിതി അംഗങ്ങളായ ഡോ. പി.ബി.ഗിരിദാസ്, ഡോ. എം.എൻ.ദേവൻ നമ്പൂതിരി, ഡോ. ടി.എസ്. രാജീവ്, ഡോ. കെ.വിവേക്, ഡോ.യു. ഗിരീഷ്, ഡോ. വി.ശബരീനാഥ്, ദേവസ്വം വെറ്ററിനറി സർജൻ ഡോ. ചാരുജിത്ത് നാരായണൻ എന്നിവരുടെ മേൽനോട്ടത്തിലും നിരീക്ഷണത്തിലുമായിരുന്നു സുഖചികിത്സ നടന്നത്.

ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് പുന്നത്തൂർ ആനത്താവളത്തിൽ നടന്ന സുഖചികിത്സാസമാപന ചടങ്ങിൽ ദേവസ്വം ചെയർമാനും ഭരണ സമിതി അംഗങ്ങളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *