Culture Health Kerala News

വാർഷിക ആന സുഖചികിത്സക്ക് ഇന്ന് സമാപനം

ഒരു മാസമായി നടന്നു വരുന്ന ഗുരുവായൂർ ദേവസ്വം ആനകളുടെ വാർഷിക സുഖചികിത്സ ഇന്ന് (ജൂലായ് 30) സമാപിക്കും. ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ശരീരപുഷ്ടിക്കും വേണ്ടിയായിരുന്നു സുഖചികിത്സ. വിശദമായ തേച്ചു കുളിയും സമീകൃത ആഹാരവും ആനകളുടെ ആരോഗ്യത്തിന് ഗുണപരമായ മാറ്റത്തിന് ഇടയാക്കിയിട്ടുണ്ട്. ജീവധനം വിദഗ്ധ സമിതി അംഗങ്ങളായ ഡോ. പി.ബി.ഗിരിദാസ്, ഡോ. എം.എൻ.ദേവൻ നമ്പൂതിരി, ഡോ. ടി.എസ്. രാജീവ്, ഡോ. കെ.വിവേക്, ഡോ.യു. ഗിരീഷ്, ഡോ. വി.ശബരീനാഥ്, ദേവസ്വം വെറ്ററിനറി സർജൻ ഡോ. ചാരുജിത്ത് നാരായണൻ എന്നിവരുടെ Read More…