ന്യൂഡൽഹി: വിനായക ചതുർത്ഥിയുടെ തലേന്ന് രാജ്യത്തെ ജനങ്ങൾക്കും വിദേശത്തുള്ള ഇന്ത്യക്കാർക്കും രാഷ്ട്രപതി ദ്രൗപദി മുർമു ആശംസകൾ നേർന്നു.
ജ്ഞാനം, സമൃദ്ധി, ശുഭാരംഭങ്ങൾ എന്നിവയുടെ പ്രതീകമാണ് ഭഗവാൻ വിഘ്നേശ്വരനെന്ന് രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. വിനായക ചതുർത്ഥി ജീവിതത്തിൽ ഊർജവും അറിവും ശുഭപ്രതീക്ഷയും പകരുന്നതായും പുരോഗതിയുടെ പാതയിൽ പുതിയ തീരുമാനങ്ങളുമായി മുന്നേറാൻ പ്രചോദനം നൽകുന്നതായും അവർ വ്യക്തമാക്കി.
എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും നല്ല ആരോഗ്യവും സമൃദ്ധിയും ഭഗവാൻ വിഘ്നേശ്വരൻ കൊണ്ടുവരട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു. രാജ്യനിർമാണത്തിൽ തങ്ങളുടേതായ സംഭാവന നൽകാൻ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്നും അവർ ആഹ്വാനം ചെയ്തു.





